Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നും വ​നം​മ​ന്ത്രി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ സ​മി​തി​ക്ക് ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് അം​ഗീ​കാ​രം ന​ല്കി​യ​ത്. വകുപ്പുകളുടെ ഏകോപനത്തിനും വേഗത്തിൽ തീരുമാനം എടുക്കാനും വന്യജീവി പ്രതിരോധ നടപടികൾക്കും നഷ്ടപരിഹാര തുക തീരുമാനിക്കാനുമാണ് സമിതി രൂപീകരിച്ചത്.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​രി​നും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കും ഇ​ട​പെ​ടു​ന്ന​തി​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​നും പ​രി​മി​തി​ക​ൾ ഉ​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പെ​ട്ടെ​ന്ന് ന​ട​പ​ടി​ക​ളെ​ടു​ക്കു​ന്ന​തി​നാ​യി ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​ത്.

ഉച്ചയ്ക്ക് ശേഷം വനം മന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വനംവകുപ്പ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. സമിതിയുടെ പ്രവർത്തന മേഖലകൾ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *