Your Image Description Your Image Description

ന്യൂ​ഡ​ൽ​ഹി: ക​ട​മെ​ടു​പ്പ് പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത് കേ​ര​ളം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

ഹ​ർ​ജി പി​ൻ​വ​ലി​ച്ചാ​ൽ അ​ടി​യ​ന്ത​ര​മാ​യി 13000 കോ​ടി അ​നു​വ​ദി​ക്കാ​മെ​ന്ന കേ​ന്ദ്ര നി​ർ​ദ്ദേ​ശം കേ​ര​ളം ത​ള്ളി​യി​രു​ന്നു. ഹ​ര്‍​ജി നേ​ര​ത്തെ പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ൾ ത​മ്മി​ൽ‌ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താൻ സു​പ്രീം കോ​ട​തി​ നി​ര്‍​ദേ​ശിച്ചിരുന്നു. ഈ നിർദേശത്തിന്‍റെയ​ടി​സ്ഥാ​ന​ത്തി​ല്‍ ചർച്ചകൾ നടത്തിയെങ്കിലും പ്ര​ശ്നം പ​രി​ഹ​രി​ച്ചി​രു​ന്നി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *