Your Image Description Your Image Description

പത്തനംതിട്ട: ‘ഒരു സർക്കാർ ഉൽപ്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ രാവിലെ ആയിരുന്നു അന്ത്യം. 49 വയസ്സായിരുന്നു.  കടമ്മനിട്ട ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.  പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ വിയോ​ഗം.

ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി എന്ന സിനിമകൾക്കും നിസാം തിരക്കഥയൊരുക്കിയിട്ടുണ്ട്.ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ ഒരുങ്ങിയ സിനിമയുടെ പേരിൽ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഭാരത എന്ന വാക്കിനു മുകളിൽ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *