Your Image Description Your Image Description
Your Image Alt Text

അടിമാലിയിൽ ആനയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചപ്പോൾ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതിനു പകരം ആ മൃതദേഹത്തോട് അനാദരവ് കാണിച്ചത് ആരാണ്. പോലീസ് ആണോ. നിങ്ങൾ അറിയണം.

ഇത്തരം മരണങ്ങളെ തിരെഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാൻ തക്ക വിധം അധപതിച്ചു പോയിരിക്കുന്നു കോൺഗ്രസ്സുകാർ. അതെങ്ങനെ സതീശന്റെ വീട്ടിലെ പൂച്ചകൾക്ക് പ്രസവിക്കാൻ സമയവും സ്ഥലവും നോക്കി നടക്കുകയാണല്ലോ സതീശൻ. തന്റെ വീട്ടിലെ പൂച്ചകൾ പ്രസവിക്കാൻ സംസ്ഥാന ഖജനാവ് തേടി നടക്കുകയാണെന്ന് തരാം താണ പ്രസ്താവന വാങ്ങി സ്വം അപഹാസ്യനായിരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതതൃത്വത്തിൽ ഊറ്റം കൊള്ളുന്ന കോൺഗ്രസ് അണികളല്ലേ. ഒന്നുമില്ലെങ്കിലും തനിക്കും, തന്റെ പേർസണൽ സ്റ്റാഫിനുമേ ഖജനാവിൽ നിന്നുമാണ് ലക്ഷങ്ങൾ മാസം തോറും എടുത്തു നൽകുന്നത് എന്നൊരു പരിഗണന എങ്കിലും സതീശൻ നൽകേണ്ടതായിരിടുന്നു. അതൊട്ട് ആ കോൺഗ്രസ് കാരനിൽ നിന്നും പ്രതീക്ഷിക്കുകയും വേണ്ട.

ഇന്ദിര എന്ന സ്ത്രീയെ ആന ആക്രമിച്ചു കൊന്നു എന്നറിഞ്ഞപ്പോളേ ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം ജനവികാരം ആളിക്കത്തിച്ചു സർക്കാരിനെതിരെ തിരിച്ചു വിടാം ഉള്ള തന്ത്രങ്ങളാണ് മിനഞ്ഞതു. ഒരു തരത്തിൽ സമൂഹത്തിൽ ഒരു കലാപത്തിന് ആഹ്വനം നടത്തുകയായിരുന്നു ദീൻ കുര്യാക്കോസ് എം പി, കുഴൽനാടൻ എംഎൽഎ തുടങ്ങിയവരുടെ നേതൃത്വത്തിൽ കോൺഗ്രസ് ക്വോറ്റേഷൻ സംഘം.

അപ്രതീക്ഷിതമായി നടന്ന ഈ മരണത്തിൽ ബന്ധുക്കൾക്ക് വൈകാരിക പ്രകടനങ്ങൾ ഉണ്ടാകാം. എന്നാൽ അതിനെ മുതലെടുത്ത് എ വൈകാരിക പ്രകടനനഗലെ പരമാവധി ആളിക്കത്തിക്കുകയാണ് കോൺഗ്രസ് നേതാക്കൾ ചെയ്തത്. ഒരു ഭൗതിക ശരീരത്തോട് കാണിക്കേണ്ട ആദരവുണ്ട്. നിയമവ്യവസ്ഥയോട് കാണിക്കേണ്ട ആദരവുണ്ട്. മോർച്ചറിയിൽ കയറി മൃതദേഹം എടുത്തുകൊണ്ടുപോയത് ഗൗരവമുള്ള കാര്യമാണ്. അതുകൊണ്ടു താനെ നിയമം അ‌തിന്റെ വഴിക്ക് പോകും.

ഇന്ദിരയുടെ അടുത്ത ബന്ധുക്കളുടെ എതിർപ്പ് പോലും വകവയ്ക്കാതെ ആശുപത്രിയിൽ കയറി പോസ്റ്റ്മോർട്ടം പോലും നടത്താൻ അനുവദിക്കാതെ ഇന്ദിരയുടെ മൃതദേഹം പിടിച്ചെടുത്തു പ്രതിഷേധ മാർച്ച് നടത്തിയ ദീൻ കുര്യാക്കോസും മാത്യു കുഴൽനാടനും ഇടുക്കികരെ മൊത്തത്തിൽ അപമാനിക്കുകയാണ് ചെയ്തത്. പോലീസിനെ ഇൻക്വസ്റ്റ് നടപടികൾക്ക് പോലും അ‌നുവദിച്ചില്ല. ഒരു അസ്വാഭാവിക മരണം നടന്നാൽ അല്ലെങ്കിൽ ഒരു മരണം അസ്വാഭാവികമാണെന്നു തോന്നിയാൽ പോലും പോസ്റ്റ് മോർട്ടം നടത്തി അതിന്റെ കാരണം ശാസ്ത്രീയമായി ശേഖരിക്കുന്ന നിയമങ്ങളുള്ള നാടാണിത്. അത് അറിയാതെയല്ലല്ലോ ഉന്നത ബിരുദക്കാരായ എം പി യും എം എൽ എ യും ചേർന്ന് അണികളെ കൊണ്ട് ആശുപത്രിയിൽ നിന്നും മൃതദേഹം പിടിച്ചെടുത്തു പ്രതിഷേധ മാർച്ച് നടത്തിയത് .

മന്ത്രിമാർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവർ എത്തിയാലേ മൃതദേഹം വിട്ടുകൊടുക്കൂ എന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. നിയമം പാലിക്കാൻ ബാധ്യതപ്പെട്ടവരാണ് പോലീസ്. അത് കൊണ്ട് തന്നെയാണ് ബലം പ്രയോഗിച്ച പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയത്. ഒരു മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും, ക്രിമിനൽ നടപടി ചട്ടങ്ങൾ തടസ്സപെടുത്തിയതിനും കനത്ത വില തന്നെ എം പി യും എം എൽ എ യും അടക്കമുള്ളവർ നൽകേണ്ടി വരും . അതുകൊണ്ടു തന്നെയാണ്

കോതമംഗലത്ത് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എംപിയും എംഎൽഎയും ഉൾപ്പെടെയുള്ളവർ എടുത്തുകൊണ്ടുപോയത് ഗൗരവതരമെന്ന് മന്ത്രി പി. രാജീവ് ശക്തമായ ഭാഷയിൽ വിമർശിച്ചതും. അതിന്റെ പേരിൽ മന്ത്രിയെ കൊണ്ട് സമാധാനം പറയിപ്പിക്കുമെന്ന കോൺഗ്രസുകാരുടെ വിരട്ടാലോന്നും ഇവിടെ വേണ്ടെന്നു പി രാജീവ് പ്രതികരിച്ചിട്ടുമുണ്ട്.

സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് എംപിയുടെയും എംഎൽഎയുടെയും നടപടിയെന്ന് പി.രാജീവ് ആരോപിച്ചു. തുടർനടപടികൾക്കായി പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രധാനമാണ് അത് കോൺഗ്രീസുകാർക്കറിയില്ലെങ്കിലും സർകാറിനറിയാം വ്യക്തമായി . ദേവികുളം, കോതമംഗലം എംഎൽഎമാർ ആശുപത്രിയിലെത്തി സർക്കാർ സ്വീകരിച്ച നടപടികൾ ബന്ധുക്കളെ അ‌റിയിച്ചിട്ടുണ്ട്.
. ജനപ്രതിനിധികൾ പക്വതയോടെ പെരുമാറേണ്ടവരാണെന്നും ഇത്തരം പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞെങ്കിലും കോൺഗ്രെസ്സുകാർക്ക് ഇല്ലാത്ത ഒന്ന് തന്നെയാണ് പക്വത. അത് അന്നുമില്ല ഇന്നുമില്ല

പിന്നെ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് തന്നെ ഈ പക്വതകൂടുതൽ പലപ്പോളും പ്രകടത്തിപ്പിക്കാറുണ്ട്. പൂച്ച പെറ്റു കിടക്കുന്നതിന് ഏറ്റവും നല്ല സ്ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് തരാം താണുപോയി മോശംപെട്ടു പോയി എന്നല്ലാതെ എന്ത് പറയാൻ. കോൺഗ്രസ് കാരന്റെ പ്രതിപക്ഷ നേതാവിന്റെ തരംതാണ സമസ്‌കാരമാണ് സതീശന്റെ വായിൽ നിന്നും പുറത്തേക്കു വന്നത്.

“എന്റെ വീട്ടിൽ ധാരാളം പൂച്ചകൾ ഉണ്ട് . അത് പ്രസവിക്കാൻ സമയമാകുമ്പോൾ അവസാന 2 ദിവസം ഓടിയോടി നടക്കും ; എന്നിട്ട് ആളൊഴിഞ്ഞ , ഒന്നുമില്ലാത്ത ഒരിടം നോക്കി പ്രസവിക്കാൻ തെരഞ്ഞെടുക്കും . കേരളത്തിലെ പൂച്ചകൾക്ക് പ്രസവിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം ഒന്നുമില്ലാത്ത, കാലിയായ സംസ്ഥാന ഖജനാവാണ് . അതെ ഇതേ ഖജനാവിൽ നിന്നുമാണ് സതീശനും, സതീശന്റെ പേർസണൽ സ്റ്റാഫിനും ഒരു മാസം കഴിഞ്ഞു കൂടാൻ വേണ്ട ശമ്പളം തഘടസമില്ലതെ ഇത് വരെ കിട്ടിക്കൊണ്ടിരുന്ന ഏന് കോടി സതീശൻ ഓർക്കണം.

Leave a Reply

Your email address will not be published. Required fields are marked *