Your Image Description Your Image Description
Your Image Alt Text

രാഷട്രീയത്തിൽ സ്ഥിരം മിത്രങ്ങളോ ശത്രുക്കളോ ഇല്ല. ശരദ് പവാറിന്റെ മരുമകൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഈ വാക്കുകൾക്ക് ഏറെ അർത്ഥമുണ്ട്. ബി ജെ പി യുമായി കൈ കോർത്ത് കൊണ്ട് പവറിനു കിട്ടിയത് രണ്ടു കാര്യങ്ങൾ. ഒന്ന് എൻ സി പി യെ പിളർത്തി അതിനെ ഔദ്യോഗിക വിഭാഗമാക്കിയെടുക്കാൻ സാധിച്ചു. പിന്നെ മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കുമായി (എം.എസ്.സി.ബി.) ബന്ധപ്പെട്ട 25,000 കോടിയുടെ വായ്പത്തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരേയുള്ള കേസ് അവസാനിപ്പിക്കാന്‍ ഷിൻഡെ സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നു.

ഓർക്കണം അധികാരത്തിലെത്തിയപ്പോൾ ഷിന്ദേ സര്‍ക്കാര്‍ തന്നെയാണീ കേസ് കുത്തിപൊക്കിയത്. അകത്താകുമെന്നു കണ്ടപ്പോൾ പവർ നീ ബി ജെ പി പക്ഷത്തേക്ക് ഓടി കയറുകയായിരുന്നു. അജിത്പവാര്‍ ബി.ജെ.പി. സഖ്യത്തിന്റെ ഭാഗമായി വീണ്ടും ഉപമുഖ്യമന്ത്രിയായതോടെ അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അങ്ങനെ ഏവരും പ്രതീക്ഷിച്ചിരുന്നത് പോലെ
മഹാരാഷ്ട്ര സംസ്ഥാന സഹകരണബാങ്കുമായി ബന്ധപ്പെട്ട 25,000 കോടിയുടെ വായ്പത്തട്ടിപ്പ് കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരേയുള്ള കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം വിചാരണക്കോടതിയെ സമീപിച്ചു.
ഒപ്പം എൻ സി പി യുടെ ഈ ക രാജ്യസഭാ സ്ഥാനാർത്ഥിയായി പവാറിന്റെ വിശ്വസ്തനായ പ്രഭുൽ പട്ടേൽ വീണ്ടും മത്സരിക്കുന്നു. തന്റെ നാല് വര്ഷം കാലാവധിയുള്ള രാജ്യസഭാ സ്ഥാനം രാജി വച്ചാണീ മത്സരമെന്നോർക്കണം. അതോടെ ശരദ് പവാറും അജിത് പവാറും തമ്മിലുള്ള തർക്കങ്ങൾ തീർന്നതായി വേണം കണക്കാക്കാൻ.

അജിത്പവാറിനെതിരേ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് സാമ്പത്തിക കുറ്റാേന്വഷണ വിഭാഗം കേസ് അവസാനിപ്പിക്കുന്നത്. ഇതിന്റെഭാഗമായി ക്ലോഷര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

അജിത്പവാര്‍ ബാങ്കിന്റെ ഡയറക്ടറായിരിക്കെ ചില പഞ്ചസാരമില്ലുകള്‍ക്ക് ക്രമരഹിതമായി വായ്പ അനുവദിച്ചതായാണ് ആരോപണം. തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തിചെയ്ത മില്ലുകള്‍ ലേലം ചെയ്തപ്പോള്‍ പവാറിന്റെ കുടുംബവുമായി ബന്ധമുള്ളവര്‍ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാരിന്റെ കാലത്ത് അജിത്പവാറിനെതിരേയെടുത്ത കേസ് 2020-ല്‍ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ കാലത്ത് അവസാനിപ്പിച്ചിരുന്നു. അന്നും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

ഷിന്ദേ സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് കേസ് വീണ്ടും പൊങ്ങിയത്. അജിത്പവാര്‍ ബി.ജെ.പി. സഖ്യത്തിന്റെ ഭാഗമായി വീണ്ടും ഉപമുഖ്യമന്ത്രിയായതോടെ അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ്താക്കറേയാണ് പ്രത്യേകകോടതി ജഡ്ജി ആര്‍.എന്‍. റോക്കഡെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ച്ച് 13-ന് കോടതി റിപ്പോര്‍ട്ട് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *