Your Image Description Your Image Description
Your Image Alt Text

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി യു​ഡി​എ​ഫും , എ​ല്‍​ഡി​എ​ഫും . മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ഓ​ട്ട പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് രണ്ട് സ്ഥാ​നാ​ര്‍​ഥി​ക​ളും.

എ​ന്‍​ഡി​എ​ ഔദ്യോഗികമായി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പിച്ചില്ലങ്കിലും ബി​ഡി​ജെ​എ​സി​നാ​ണ് സീ​റ്റ്. തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി തന്നെ മത്സരിക്കും . പ​ത്ത​നം​തി​ട്ട സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന പി.​സി.​ജോ​ർ​ജി​നെ കോ​ട്ട​യ​ത്ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​ക്കാ​ര്യം ജോ​ർ​ജ് ത​ന്നെ നി​ഷേ​ധി​ച്ചുവെന്ന് മാത്രമല്ല , സീറ്റ് ബിജെപി തുഷാറിന്റെ പാർട്ടിക്ക് വിട്ടുകൊടുക്കുകയും ചെയ്തു .

തുഷാർ കൂടി വരുന്നതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും അരങ്ങേറുന്നത് . യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി . കഴിഞ്ഞ ദിവസം കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ​യോ​ഗം ചേ​ർ​ന്നു.

എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും , മോ​ന്‍​സ് ജോ​സ​ഫും , മാ​ണി സി. ​കാ​പ്പ​നും ഉൾപ്പെടെയുള്ള നേതാക്കൾ പ​ങ്കെു​ടു​ത്തു. 11 ആം തീയതി ​വൈ​കു​ന്നേ​രം നാല് മണിക്ക് തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ൻ ചേരും .

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫി​ന്‍റെ ഘ​ക​ക​ക്ഷി നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ന്‍റെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​വേ​ശ​ക​ര​മാ​യി തു​ട​രു​ന്നു. വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ധാ​ന നേ​താ​ക്ക​ളെ​യും പ്ര​വ​ര്‍​ത്ത​ക​രെ​യും നേ​രി​ട്ടു ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചാ​ണു പ്രാ​ഥ​മി​ക പ്ര​ചാ​ര​ണം കൊഴുപ്പിക്കുന്നത് .

തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി എ​ല്‍​ഡി​എ​ഫ് നേ​തൃ​യോ​ഗ​ങ്ങ​ളും സ​ജീ​വ​മാ​ണ്. അ​യ​ര്‍​ക്കു​ന്നം, അ​ക​ല​ക്കു​ന്നം, എ​ലി​ക്കു​ളം മേ​ഖ​ലാ യോ​ഗ​ങ്ങ​ള്‍ ഇതിനകം ചേ​ര്‍​ന്നു. മേ​ലു​കാ​വ്, രാ​മ​പു​രം, പാ​ലാ മേ​ഖ​ല​ക​ളി​ൽ നേ​തൃ​സം​ഗ​മം ന​ട​ത്തി.

എ​ല്‍​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ 10 ആം തീയതി ​വൈ​കു​ന്നേ​രം നാല് മണിക്ക് തി​രു​ന​ക്ക​ര മൈ​താ​ന​ത്തു ചേ​രും. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യി വി​ശ്വം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​യ്യാ​യി​ര​ത്തോ​ളം പ്ര​വ​ര്‍​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. 11, 12 തീയതികളിൽ ​നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​നു​ക​ളും ചേ​രും.

Leave a Reply

Your email address will not be published. Required fields are marked *