Your Image Description Your Image Description
Your Image Alt Text

ഒടുവിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ പാച്ചുവും കോവാലനും കൂടി ഡൽഹിയിലെത്തി.
അന്തിമ സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കി നാളെ പ്രഖ്യാപിക്കാനാണ് കെ സുധാകരനും വി ഡി സതീശനും ഡൽഹിയിലെത്തിയത് .

ഇന്ന് ഹൈക്കമാൻഡ്‌ നേതാക്കളുമായി പ്രാഥമികചർച്ചയ്‌ക്കുശേഷം നാളെ തെരഞ്ഞെടുപ്പുസമിതി യോഗം ചേർന്ന്‌ അന്തിമതീരുമാനമെടുക്കും. വയനാട്‌, ആലപ്പുഴ, തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിലാണ്‌ ഇപ്പോൾ ചർച്ച നടക്കുന്നത് . മറ്റിടങ്ങളിൽ സിറ്റിങ്‌ എംപിമാർതന്നെയാകും മത്സരിക്കുക. കണ്ണൂരിൽ കെ സുധാകരൻതന്നെ മത്സരിക്കണമെന്നാണ്‌ ഹൈക്കമാൻഡിന്റെ ആഗ്രഹം .

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കില്ലെന്ന സൂചന കിട്ടിയതോടെ സീറ്റ്‌ പിടിക്കാൻ നേതാക്കൾ നെട്ടോട്ടമാണ് . യുഡിഎഫ്‌ കൺവീനർ എം എം ഹസ്സൻ, ഷാനിമോൾ ഉസ്മാൻ, ആര്യാടൻ ഷൗക്കത്ത്‌, ആലിപ്പറ്റ ജമീല ഇങ്ങനെ നീളുന്നു സ്ഥാനാർത്ഥി മോഹികളുടെ പട്ടിക .

സുധാകരന്റെ നോമിനിയായാണ്‌ ജമീല പട്ടികയിൽ കയറിക്കൂടിയത്‌. വയനാട്ടിലെ മത്സരം ബിജെപി പ്രചാരണായുധമാക്കുമെന്നതും യുപിയിലെ സഖ്യസ്ഥിതി മെച്ചപ്പെട്ടതുമാണ്‌ രാഹുലിനെ അവിടെ മത്സരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്‌.

ഭാരത്‌ ജോഡോ ന്യായ്‌ യാത്രയ്‌ക്ക്‌ യുപിയിൽ അഖിലേഷ്‌ യാദവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. അന്ന്‌ രാഹുലും പ്രിയങ്കയും യുപിയിൽ മത്സരിക്കണമെന്ന്‌ ചർച്ച നടന്നതായി കോൺഗ്രസ്‌ നേതാക്കൾ തന്നെ പറയുന്നുണ്ട് .

കർണാടകത്തിലോ തെലങ്കാനയിലോ ഒരു സീറ്റിൽക്കൂടി മത്സരിക്കാനും രാഹുലിന്‌ പരിപാടിയുണ്ട്‌. ഇക്കാര്യങ്ങൾ നാളത്തെ യോഗത്തിൽ ചർച്ച ചെയ്യും. കണ്ണൂരിൽ മത്സരിക്കാനില്ലെന്ന്‌ സുധാകരൻ കടുംപിടിത്തം പിടിച്ചതിന്റെ ലക്ഷ്യം കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടർന്നുകൊണ്ട്‌ മത്സരിക്കാനാണ് .

ഇക്കാര്യത്തിലൊരുറപ്പും ഹൈക്കമാൻഡ് നൽകിയിട്ടില്ല. പത്തനംതിട്ടയിൽ ആന്റോ ആന്റണിയും തൃശൂരിൽ ടി എൻ പ്രതാപനും ജയിക്കാൻ സാധ്യതയില്ലെന്ന്‌ നേതൃത്വത്തിനുതന്നെ റിപ്പോർട്ട്‌ കിട്ടിയ സാഹചര്യത്തിലാണ്‌ ആ മണ്ഡലങ്ങളിൽ പുനരാലോചന നടക്കുന്നത് .

എന്നാൽ, രണ്ട്‌ സിറ്റിങ്‌ എംപിമാരെമാത്രം മാറ്റിനിർത്തുന്നത്‌ പ്രശ്നമാകുമോയെന്നതും ചിന്തിയ്ക്കേണ്ട കാര്യമാണ് . ഈ ഒരാശങ്ക ഈ രണ്ട് സ്ഥാനാർത്ഥികൾക്കുമുള്ളതുകൊണ്ട് ഇരുവരും ചുവരെഴുത്തും പ്രചാരണങ്ങളുമൊക്കെ സജീവമാക്കി. ഏതായാലും പാച്ചുവും കോവാലനും കൂടി നല്ലയൊരു പട്ടിക പുറത്തിറക്കുമെന്നാണ് വിശ്വാസം .

Leave a Reply

Your email address will not be published. Required fields are marked *