Your Image Description Your Image Description
Your Image Alt Text

കസര്ഗോട്ടെ ജനങ്ങൾ ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ. . . അതേപോലെ വ്യക്തമായി ലോകസഭാ സീറ്റിൽ മത്സരിക്കുന്ന മുഖം ഒക്കെ കൃത്യമായി നോക്കുന്നതും നല്ലതാ. . . . അല്ല നിങ്ങൾക്ക് സുപരിചിതമായ അൽ തന്നെ ആണോ എന്നുള്ളത് അറിയണമെല്ലോ. . . കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. . . . അതിൽ ഏറ്റവും വലിയ പ്രതിയാകാത്ത അവിടെ മത്സരത്തിന് ഇറങ്ങുന്നത് ഒരു വനിതയാണ് എന്നുള്ളതാണ്. . . . എന്നാൽ മണ്ഡലത്തിൽ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥിയെ അറിയാതെ അമ്പരന്ന്‌ കണ്ണും തള്ളി നിൽക്കുകയാണ് അണികൾ. ശക്തികേന്ദ്രമെന്ന്‌ ബിജെപി അവകാശപ്പെടുന്ന കാസർകോട്ട്‌ സ്ഥാനാർഥിയായി എം എൽ അശ്വിനിയെയാണ്‌ ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിചിരിക്കുന്നത്. . . . സ്ഥാനാർഥിത്വത്തിനായി മുൻ സംസ്ഥാന പ്രസിഡന്റ്‌ പി കെ കൃഷ്‌ണദാസ്‌, സംസ്ഥാന ജനറൽ സെക്രട്ടറി കെ ശ്രീകാന്ത്‌, ജില്ലാ പ്രസിഡന്റ്‌ രവീശതന്ത്രി കുണ്ടാർ എന്നിവർ നടത്തിയ നീക്കം തള്ളിയാണ്‌ അശ്വിനിയെ സ്ഥാനാർഥിയാക്കിയത്‌.. . . . ഇവർ എന്തിനുള്ള അങ്ങേപ്പുറപ്പാട് ആണ് എന്ന് അണികൾക്ക് പോലും മനസിലാകുന്നില്ല. . .

ബംഗളൂരുവിൽ ജനിച്ച ഇവർ വിവാഹിതയായാണ്‌ മഞ്ചേശ്വരം വോർക്കാടി പജ്‌വയിൽ എത്തുന്നത്‌. അധ്യാപികയായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വോർക്കാടി ഡിവിഷൻ അംഗമാണ്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായശേഷം മഹിളാമോർച്ച ദേശീയ കൗൺസിൽ അംഗവും തമിഴ്‌നാട്‌ സഹപ്രഭാരിയുമാക്കി. ദക്ഷിണ കന്നഡയിലെ ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ സ്വാധീനത്തിലാണ്‌ കാസർകോട്‌ ജില്ലയിലെ ബിജെപി. കാസർകോട്‌, മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ ആർഎസ്‌എസ്‌ പ്രവർത്തനം ദക്ഷിണ കന്നഡയിലെ സംഘടനാസംവിധാനത്തിനുകീഴിലാണ്‌. അശ്വിനിയുടെ സ്ഥാനാർഥിത്വത്തിന്‌ ഇവരുടെ പിന്തുണയുണ്ട്‌. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും അശ്വിനിയെ പിന്തുണച്ചെന്നാണ്‌ സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ സുരേന്ദ്രനുവേണ്ടി പ്രവർത്തിച്ചിരുന്നു. . . ചുമ്മാതല്ല. . . . കേരളത്തിലെ ആരെങ്കിലും നിർത്തിയാൽ അല്ലെ കഥയുള്ളു. . . അല്ലങ്കിൽ അത്രയും ജെനസ്രെദ്ധയുള്ള നേതാക്കളെ നിർത്തണം.,. .

എന്തായാലും അപ്രതീക്ഷിത സ്ഥാനാർഥി വന്നതിൽ ജില്ലയിലെ ബിജെപി നേതാക്കൾക്ക്‌ മുറുമുറുപ്പുണ്ട്‌. ഗ്രൂപ്പുതിരിഞ്ഞ് പോരടിക്കുന്ന ജില്ലയിലെ നേതാക്കൾക്കുള്ള അടിയാണ്‌ ദേശീയ നേതൃത്വം നൽകിയതെന്ന്‌ ഒരുവിഭാഗം പറയുന്നു. പാർടിയിലെ തമ്മിൽത്തല്ലിൽ പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസ്‌ പൂട്ടിയിടുന്ന സ്ഥിതിവരെയുണ്ടായിട്ടുണ്ട്‌. കാസർകോട്‌ ജില്ലയിൽ സാധ്യതയ്‌ക്കനുസരിച്ച്‌ വോട്ട്‌ വർധിക്കുന്നില്ലെന്നാണ്‌ ബിജെപി ദേശീയ നേതൃത്വത്തിന്റെ നിഗമനം. വോട്ടുചോർച്ചയുമുണ്ടാകുന്നു. പാർടിയുടെ മുഴുവൻ വോട്ടും നേടാനാണ്‌ പലതവണ മത്സരിച്ചവരെയും ഗ്രൂപ്പുകളിക്കുന്ന നേതാക്കളെയും മാറ്റിനിർത്തി പുതുമുഖത്തെ പരീക്ഷിക്കുന്നതെന്ന്‌ മുതിർന്ന നേതാവ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *