Your Image Description Your Image Description

കൊച്ചി: വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കോൺഗ്രസ്. മരിച്ച വീട്ടമ്മക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഗാന്ധി സ്‌ക്വയറിൽ എംഎൽഎമാർ നടത്തുന്ന ഉപവാസ സമരത്തിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശനും പങ്കാളിയാകും. മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി എന്നീ എംഎൽഎമാരാണ് ഉപവാസമിരിക്കുന്നത്.

ഇന്ദിരയുടെ കുടുംബത്തിനു നീതി ഉറപ്പിക്കണമെന്നും വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് എംഎൽഎമാർ ഇന്നലെ ഉപവാസ സമരം തുടങ്ങിയത്. എറണാകുളം ജില്ലയിൽ കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കുകയാണ്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിര രാമകൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും. പത്തുമണിക്ക് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. നേര്യമംഗലത്തും കോതമംഗലത്തും കൂടുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തോ​​​​ടെ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തെ റ​​​​ബ​​ര്‍​തോ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ആ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​വ​​​​രു​​​​ടെ കൃ​​​​ഷി​​​​യി​​​​ട​​​​ത്തി​​​​ല്‍ കൂ​​​​വ​​​​യു​​​​ടെ വി​​​​ള​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന് ചാ​​​​യ​​​​യു​​​​മാ​​​​യി പോ​​​​യ ഇ​​​​ന്ദി​​​​ര​​​​യെ ആ​​​​ന തു​​​​മ്പി​​​​ക്കൈ കൊ​​​​ണ്ട് അ​​​​ടി​​​​ക്കു​​​​ക​​​​യും കൊ​​​​മ്പു​​​​കൊ​​​​ണ്ട് കു​​​​ത്തു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റ ഇ​​​​ന്ദി​​​​ര​​​​യെ നാ​​​​ട്ടു​​​​കാ​​​​ര്‍ കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ങ്കി​​​​ലും വ​​​​ഴി​​​​മ​​​ധ്യേമ​​​​രി​​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *