Your Image Description Your Image Description

ഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം. ചൊവ്വാഴ്ച വൈകുന്നേരം 5.10-ഓടെയാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന് ഇസ്രയേൽ അംബാസഡരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു കത്തും പോലീസ് കണ്ടെത്തി. ഡൽഹി പോലീസും ഫയർ ബ്രിഗേഡും എൻ.ഐ.എ.യും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

എംബസിക്കു സമീപത്ത് സ്ഫോടനമുണ്ടായതായി ഇസ്രയേൽ ഡെപ്യൂട്ടി അംബാസഡറും വ്യക്തമാക്കി. ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരുമുൾപ്പടെ എല്ലാവരും സുരക്ഷിതരാണെന്നും അപകടമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *