Your Image Description Your Image Description

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ചൊവ്വാഴ്ച രണ്ട് കോടി കടന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ സമകാലികരായ രാഷ്ട്രത്തലവന്‍മാരേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി.

യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത മൊത്തം വീഡിയോകളുടെ വ്യൂസ് 450 കോടി കടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

മുന്‍ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സനാരോ ആണ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. പക്ഷെ ബോല്‍സനാരോയുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം ഏകദേശം 64 ലക്ഷം മാത്രമാണ്-അതായത് മോദിയെ പിന്തുടരുന്നവരുടെ മൂന്നില്‍ ഒന്നുപോലും ഈ സംഖ്യ വരില്ല.

വ്യൂസിന്റെ കാര്യത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെസ്‌കിയാണ് മോദിയ്ക്ക് പിന്നില്‍. 22.4 കോടി വ്യൂസാണ് സെലന്‍സ്‌കിയുടെ വീഡിയോകള്‍ നേടിയിട്ടുള്ളത്. ഇതും മോദിയുടെ വീഡിയോകളുടെ വ്യൂസുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറവാണ്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന് 7.89 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിബ് ഉര്‍ദുഗാന് 3.16 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണുള്ളത്.

യോഗ വിത് മോദി എന്ന പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട യൂട്യൂബ് ചാനലിന് 73,000 ലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. ഇന്ത്യന്‍ നേതാക്കളില്‍ രാഹുല്‍ ഗാന്ധിയുടെ ചാനലിനേയും നല്ലൊരു സംഖ്യ ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. 35 ലക്ഷം പേരാണ് രാഹുലിന്റെ ചാനല്‍ കാണുന്നത്.

2007ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് മോദിയുടെ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. സാമൂഹികമാധ്യമങ്ങളുടെ പ്രബലതയെക്കുറിച്ചുള്ള വ്യക്തമായ ധാരണ മോദിയ്ക്ക് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരണവും സ്വീകാര്യതയും നല്‍കി. മറ്റ് പ്രമുഖ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും മോദിയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ഇപ്പോള്‍ മോദിയുടെ വാട്‌സ് ആപ്പ് ചാനലും നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *