Your Image Description Your Image Description
Your Image Alt Text

ഇരട്ടത്താപ്പ് കോൺഗ്രസ്സുകാരുടെ കൂടെപ്പിറപ്പാണെന്ന് പ്രത്യേകം പറയണ്ടാ . അത് മുകൾ തട്ട് മുതൽ താഴെതട്ട് വരെ വീണ്ടും വീണ്ടും ഊട്ടിഉറപ്പിക്കുകയാണ് . ഇത് പറയാൻ കാര്യം കഴിഞ്ഞ ദിവസം മഹിളാ കോൺഗ്രസ്സിന്റെ സംസ്ഥാന നേതാവ് നിഷ സോമൻ തെറ്റയിലിന്റെ ഒരു വീഡിയോ കണ്ടു .

ആ വീഡിയോയിലെ ചില പരാമർശങ്ങൾ നിഷയ്ക്ക് പറയാൻ പറ്റുന്നതാണോയെന്ന് ഒരു നിമിഷം ചിന്തിയ്ക്കേണ്ടതായിരുന്നു . കോൺഗ്രസുകാരെ ആവേശം കൊള്ളിക്കാനാണെങ്കിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒരു കോൺഗ്രസ്സുകാരിക്ക് ചേർന്നതാണോയെന്ന് രണ്ടു പ്രാവശ്യം ആലോചിക്കണം .

ഇത് കേട്ടല്ലോ ? ഞാൻ എസ് എഫ് ഐ ക്കാർക്ക് വേണ്ടി വക്കാലത്ത് എടുത്ത് പറയുകയല്ല , നിഷ പറഞ്ഞത് എസ് എഫ് ഐ ക്കാരെ തൂക്കിക്കൊല്ലണമെന്ന് . ഞാനോർക്കുന്നു നിഷയുടെ നാട്ടിൽ ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ ഒരു എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി.

2022 ജനുവരി 11നാണ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് കൊലചെയ്യപ്പെട്ടത്. ബിടെക് കംപ്യൂട്ടർ സയൻസ് ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു കണ്ണൂർ തളിപ്പറമ്പ് പാലകുളങ്ങര സ്വദേശി 21 വയസ്സുള്ള ധീരജ് രാജേന്ദ്രൻ .

രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും നെഞ്ചിൽ കുത്തേറ്റു പരുക്കുകളുമായി ചികിത്സയിരുന്നു .
യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയായിരുന്നു കേസിലെ പ്രതി . നിഖിൽ കയ്യിൽ കരുതിയ കത്തിയെടുത്ത് ധീരജിനെയും കൂടെയുണ്ടായിരുന്ന വിദ്യാർഥികളെയും കുത്തുകയായിരുന്നുവെന്നുവെന്നാണ് ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞത് .

അന്ന് നിഷാ തെറ്റയിൽ ഇവിടെയൊക്കെ തന്നെയുണ്ടായിരുന്നല്ലോ ? ഈ രോഷമൊന്നും കണ്ടില്ലായിരുന്നു . അത് സ്വന്തം പാർട്ടിക്കാരനായതുകൊണ്ടായിരിക്കും അല്ലേ ? ഇനി ഇതൊന്ന് കേൾക്കൂ , ധീരജിന്റെ അമ്മയും ഇതുപോലെ ചോദിച്ചിരുന്നു . അത് നിശാ സോമൻ കെട്ടില്ലായിരുന്നോ ?

നിഷേ എല്ലാ അമ്മമാരും ഇതൊക്കെ ചോദിക്കും , പെറ്റ വയറിനെ നൊമ്പരമുണ്ടാകൂ , സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വേ​ദ​ന കേ​ര​ള​ത്തി​ന്‍റെ വേ​ദ​ന​ തന്നെയാണ് , സിദ്ധാർഥും , ധീരജുമെല്ലാം ഓരോ അമ്മമാരുടെ മക്കളാണ് . നിഷാ സോമൻ തെറ്റയിൽ നല്ലരീതിയിൽ സംസാരിക്കും , പക്ഷെ ആ സംസാരം ഒരു പക്ഷം പിടിച്ചായിരിക്കരുത്. രാഷ്ട്രീയമാണ് ഉദ്ദേശമെങ്കിൽ രാഷ്ട്രീയം തന്നെ പറയണം .

അല്ലാതെ കുട്ടികളുടെ മരണം വച്ച് വാക്കുകൾ കൊണ്ട് അമ്മാനമാടരുത് , ഈ ഇരട്ടത്താപ്പ് നിങ്ങളുടെ കൂടെപ്പിറപ്പിനെയാണ് ഊട്ടിയുറപ്പിക്കുന്നത് .നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ പറഞ്ഞുവെന്ന് മാത്രം .

Leave a Reply

Your email address will not be published. Required fields are marked *