Your Image Description Your Image Description

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് വൈസ് ചാൻസിലർ. പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു. എസ്എഫ്ഐ നയിക്കുന്ന കേരള സർവകലാശാല യൂണിയൻ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാട്ടിയാണ് വിസി പേര് മാറ്റാൻ നിര്‍ദ്ദേശം നൽകിയത്.

അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്. ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനു പരാതി നല്‍കിയിരുന്നു.കേരള സർവകലാശാല കലോത്സവത്തിന്.‘ഇൻതിഫാദ’ എന്ന പേരിട്ടതിനെതിരെ കൊല്ലം അഞ്ചൽ സ്വദശേി ആശിഷ് ആണ് ഹരജി നൽകിയത്. പേര് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുമാണ് ഹരജിക്കാരന്റെ വാദം.

ഇതോടെയാണ് കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ കലോത്സവം നടത്തണമെന്നും ‘ഇന്‍തിഫാദ’ എന്ന പേര് ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍നിന്നും സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. ‘ഉയര്‍ന്നുവരുന്ന പ്രതിരോധം’ എന്നുമാത്രമാണ് ഇന്‍തിഫാദ എന്ന വാക്കിന്റെ അര്‍ഥമെന്നും സര്‍ഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയന്‍ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സര്‍വകലാശാല ഇടപെടാറില്ലെന്നുമാണ് ഇതുസംബന്ധിച്ച സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറോടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *