Your Image Description Your Image Description

ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ് ഹോളി. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ഉത്സവമായ ഹോളി ഇന്ന് ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നു. അടുത്തകാലത്ത് ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ ഒരു വര്‍ണാഭമായ ആഘോഷമായി ഹോളി.

ഹോളി ആഘോഷവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്റെ ത്യാഗത്തിന്റെ കഥ എന്നിങ്ങനെ ഹോളിയ്ക്ക് ഐതിഹ്യങ്ങള്‍ പലതുണ്ട്.

ഹൈന്ദവ കലണ്ടര്‍ അനുസരിച്ച് ഫാല്‍ഗുന മാസത്തിലെ പൗര്‍ണമി ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പൂര്‍ണചന്ദ്രന്‍ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷത്തിനു തുടക്കമാകുന്നു. പിറ്റേന്നാണ് നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാര്‍ഥ ഹോളി ആഘോഷം നടക്കുന്നത്. ആഹ്ലാദാരവങ്ങളില്‍ പരസ്പരം നിറങ്ങള്‍ വാരി വിതറിയാണ് ഹോളി ആഘോഷം. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്ന് മറ്റൊരു വിശ്വാസവും ഉണ്ട്. അതുകൊണ്ട് ഈ ആഘോഷത്തെയും പാരമ്പര്യത്തെയും ‘ഹോളി മിലാന്‍’ എന്നും വിളിക്കുന്നു.

ഇപ്പോൾ കേരളത്തിലും ഹോളി ആഘോഷിക്കുന്നുണ്ട്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുള്ള ഗുജറാത്തി സമൂഹമാണ് ഹോളി ആര്‍ഭാടമായി ആഘോഷിക്കുന്നത്. കേരളത്തിലെ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റിക്കഴിഞ്ഞു. പൽ വർണ്ണത്തിലുള്ള പൊടികളും നിറം കലക്കിയ വെള്ളം ചീറ്റിക്കുന്ന തോക്കുകളുമൊക്കെ മലയാളികളുടെ ഹോളി ആഘോഷത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *