Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൻ: റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള പോരാട്ടത്തിൽ യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അപരാജിത കുതിപ്പിന് തടയിട്ട് സൗത്ത് കാരോലൈന മുൻ ഗവർണർ നിക്കി ഹേലിയുടെ ആദ്യ വിജയം. വാഷിങ്ടൺ ഡിസിയിലെ മത്സരത്തിലാണ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിക്കി ഹാലി അട്ടിമറിച്ചത്. 62.9 ശതമാനം വോട്ട് നിക്കിയും 33.2 ശതമാനം വോട്ട് ട്രംപും നേടി.

നിക്കിയെ പിന്തുണച്ച വാഷിങ്ടൺ ഡിസി, 100 ശതമാനം നഗരമേഖലയും കൂടുതൽ ബിരുദധാരികളും ഉള്ളതാണ്. അതേസമയം, വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ഗ്രാമീണമേഖലയാണ് ട്രംപിനെ പിന്തുണക്കുന്നത്. യുഎസിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ നിർണയിക്കുന്നതിൽ പ്രധാന ദിവസമായ ‘സൂപ്പർ ചൊവ്വാഴ്ച’യ്ക്കു തൊട്ടുമുൻപുള്ള ഈ വിജയം നിക്കി ഹേലിക്ക് ഏറെ ആശ്വാസകരമാണ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ഡോണൾഡ് ട്രംപു തന്നെയാണ് മുൻനിരയിലുള്ളത്. എതിരാളിയായ നിക്കി ഹേലിയെക്കാൾ ഭൂരിപക്ഷം ട്രംപ് അനായാസം സ്വന്തമാക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. രണ്ടാം തവണ വൈറ്റ് ഹൗസിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച ട്രംപിനെതിരെ സൂപ്പർ ചൊവ്വാഴ്ച ഹേലിയുടെ അവസാന അവസരമാണ്. ട്രംപിന്‍റെ മുഖ്യ എതിരാളിയായ നിക്കി ഹാലിക്ക് സ്വന്തം സ്റ്റേറ്റായ സൗത് കരോലൈനയിൽ പോലും വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മിസൂറി, മിഷിഗൻ, ഇഡാഹോ സ്റ്റേറ്റുകളിൽ നടന്ന പ്രാഥമിക മത്സരത്തിൽ ട്രംപ് വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *