Your Image Description Your Image Description
Your Image Alt Text

കറാച്ചി : പാകിസ്ഥാനിൽ ശക്തമായ മഴയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 32 മരണം. 50 പേർക്ക് പരിക്കേറ്റു. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. പ​ല​യി​ട​ത്തും മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ശക്തമായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം താറുമാറായി. പാകിസ്ഥാനെയും ചൈനയേയും ബന്ധിപ്പിക്കുന്ന കാരകോറം ഹൈവയിലും ഗതാഗതം തടസപ്പെട്ടു. തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അടിയന്തര സഹായങ്ങൾ നൽകുന്നുണ്ടെന്നും ദേശീയപാതയിലെ തടസ്സങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *