Your Image Description Your Image Description
Your Image Alt Text

കറാച്ചി: പാകിസ്ഥാനിൽ ഒരു ഇന്ത്യാ വിരുദ്ധ ഭീകരൻ കൂടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാനാണ് മരിച്ചത്. കശ്മീരിലെ പുല്‍വാമ സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറലാണ് ഇയാൾ. 2022 ഒക്ടോബറിലാണ് ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണ കാരണം വ്യക്തമല്ലെന്ന് പാക് അധികൃതർ അറിയിച്ചു.

ഭീകരസംഘടനയായ ടെഹരീക് ഉൽ മുജാഹിദ്ദീന്റെ തലവൻ കൂടിയാണ് മരിച്ച ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാൻ. പാക്ക് രഹസ്യാന്വേഷണ സംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ, ജമ്മു കശ്മീരിൽ നടന്ന വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം 12ലേറെ ഇന്ത്യാ വിരുദ്ധ ഭീകരരാണ് പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. മിക്കവരും അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *