Your Image Description Your Image Description
Your Image Alt Text

ദോഹ: വേനൽക്കാല യാത്രാ പാക്കേജിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്‌. കുറഞ്ഞ ചിലവിൽ കൂടുതൽ അവധിയെന്ന ഓഫറാണ് പ്രവാസികൾക്കായി എയർവേയ്‌സ് അവതരിപ്പിക്കുന്നത്. മാർച്ച് രണ്ട് മുതൽ മാർച്ച് 31 വരെയുള്ള തിയതിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ടിക്കറ്റ് നിരക്കിൽ ഇളവ് ലഭിക്കുക.

ഇതിന് പുറമെ മാർച്ച് 8 വരെ മറ്റൊരു ഓഫർ കൂടി എയർവേസ്‌ നൽകുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകൾക്ക് പ്രത്യേക പ്രൊമോ കോഡ് വഴി 500 ഖത്തർ റിയാലും ജി.സി.സി ഇതര രാജ്യങ്ങളിലേക്ക് 1000 ഖത്തർ റിയാലും ഇളവ് ലഭിക്കും. ജി.സി.സി ഇതര രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്ക് 1500 ഖത്തർ റിയാൽ ഇളവ് ലഭിക്കുന്ന പ്രൊമോകോഡും ഖത്തർ എയർവേയ്‌സ് അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകൾ ഇങ്ങനെ ബുക്ക് ചെയ്യാംം. പ്രൊമോ കോഡുകൾ ഉപയോഗിച്ച് ഒരു ബുക്കിങ്ങിൽ പരമാവധി രണ്ടു പേർക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂവെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു.

അവധിക്കാലത്ത് നാട്ടിലെത്താൻ കാത്തിരിക്കുന്ന പ്രവാസികളേയും കുടുംബങ്ങളേയും എന്നും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് വിമാന ടിക്കറ്റ് നിരക്ക്. അവധിക്കാലത്ത് പലയിരട്ടിയായിട്ടാണ് വിമാന കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാറുള്ളത്. ഇതുകാരണം യാത്ര പോലും ഉപേക്ഷിക്കേണ്ടിവരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയാണ് ഖത്തർ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *