Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം വൈ​കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഇന്ന് മു​ത​ൽ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.  ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.

പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് സ​ബ് ട്ര​ഷ​റി ഗേ​റ്റി​ന് മു​ന്നി​ൽ ജീ​വ​ന​ക്കാ​ർ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങും. ഇന്ന്  രാവിലെ മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്കും ജില്ലാ ട്രഷറിക്കും സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നിലായിരിക്കും അനിശ്ചികാല നിരാഹാര സത്യാഗ്രഹം നടത്തുകയെന്നും എല്ലാ ജീവനക്കാരുടെയും പിന്തുണയുണ്ടാകണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനര്‍ എംഎസ് ഇര്‍ഷാദ് പറഞ്ഞു.

ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച രാവിലെ 11 മണി മുതൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *