Your Image Description Your Image Description
Your Image Alt Text

ഇസ്‍ലാമാബാദ്: ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവിൽ പാകിസ്താ​െൻറ പ്രധാനമന്ത്രിയായി ശഹബാസ് ശരീഫ് അധികാരമേറ്റു.  മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനായ ഷെഹ്ബാസ് ഷെരീഫ് പി.എം.എൽ – എൻ – പി.പി.പി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. മുൻ മന്ത്രി ഒമർ അയൂബ് ആയിരുന്നു മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാ​കി​സ്ഥാ​ൻ​ ​തെ​ഹ്‌​രീ​ക് ​ഇ​ ​ഇ​ൻ​സാ​ഫ്) പ്രധാനമന്ത്രി സ്ഥാനാർത്ഥി. ഇന്ന് രാവിലെ 11 മണിക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

തുടർച്ചയായ രണ്ടാംതവണയാണ് 72കാരനായ ശഹബാസ് പ്രധാനമ​ന്ത്രിയാകുന്നത്. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണിദ്ദേഹം. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ 201 വോട്ടുകളാണ് മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരൻ കൂടിയായ ശഹബാസിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടിയായ പാകിസ്താൻ തഹ്‍രീകെ ഇൻസാഫിന്റെ പിന്തുണയുള്ള ഇത്തിഹാദ് കൗൺസിൽ സ്ഥാനാർഥി ഉമർ അയ്യൂബ് ഖാൻ ആയിരുന്നു എതിർസ്ഥാനാർഥി. അദ്ദേഹത്തിന് 92 വോട്ടുകൾ ലഭിച്ചു.

2022 ഏപ്രിലിൽ അവിശ്വാസ വോട്ടിലൂടെ ഇമ്രാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെയാണ് 72കാരനായ ഷെഹ്ബാസ് പ്രധാനമന്ത്രിയായത്. കഴിഞ്ഞ ഓഗസ്റ്റ് വരെ അദ്ദേഹം തുടർന്നു. ഏറ്റവും കൂടുതൽ കാലം പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി പദത്തിലിരുന്നത് ഷെഹ്ബാസാണ്.

Leave a Reply

Your email address will not be published. Required fields are marked *