Your Image Description Your Image Description
Your Image Alt Text

ജിദ്ദ: കാസറഗോഡ് പ്രവാസി ഫോറത്തിൻറെ ആഭിമുഖ്യത്തിൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ബലദിലെ ഹിസ്റ്റോറിക്കൽ ഏരിയയിൽ  ‘ഹെറിറ്റേജ് വാക്ക്’ സംഘടിപ്പിച്ചു.
ജിദ്ദയുടെ സമ്പന്നമായ ചരിത്രത്തെയും  പൈതൃകത്തെയും അറിയുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ജിദ്ദ എന്ന പേര് ഈ നഗരത്തിന് വരാൻ കാരണമായ ‘ഹവ്വ മഖ്ബറ’ ക്കരികിൽ നിന്നാരംഭിച്ച യാത്ര,  പൈതൃക നഗര കവാടത്തിലെ ‘ബൈതൽ ഷർബത്തലി’ ബൈതൽ നൂർ വാലി,  ബൈതൽ മത്ബൂലി,   ബൈതൽ റഷൈദ, നസീഫ് ഹൌസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ജിദ്ദയിലെ ആദ്യത്തെയും  രണ്ടാമത്തയും പള്ളികളായ ശാഫിഹ് മസ്ജിദ്, മിമാർ മസ്ജിദും സന്ദർശിച്ചു. നൂറ്റാണ്ടുകളോളം ജിദ്ദ നഗരത്തിന് വെള്ളം നൽകിയിരുന്ന ‘ഐൻ ഫറാജും’  സന്ദർശിച്ച് ഹിസ്റ്റോറിക്കൽ ഹജ് റൂട്ടിൽ യാത്ര അവസാനിച്ചു.

പരമ്പരാഗത ഭക്ഷണ- പാനീയങ്ങളുടെ കേന്ദ്രങ്ങൾ, സുഗന്ധ വ്യഞ്ജന മാർക്കറ്റുകൾ, മ്യൂസിയങ്ങൾ  തുടങ്ങിയവയും യാത്രയുടെ ഭാഗമായി.

കെ.എം.ഇർഷാദ് സ്ഥലങ്ങളെ കുറിച്ചുള്ള വിശദീകരിച്ചു,  സി.എച്ച്.ബഷീർ, ഇബ്രാഹിം ഷെംനാട്, യാസീൻ ചിത്താരി, ബഷീർ ബായാർ, കുബ്റ ലത്തീഫ്,  ഗഫൂർ ബെദിര, , സലാം ബെണ്ടിച്ചാൽ, റഫീഖ്, നാഫിഹ് ചെമ്മനാട്, ലത്തീഫ് മൊഗ്രാൽ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രശസ്ത യാത്രികനും, മോട്ടോർസൈക്കിൾ റൈഡറുമായ  ഹാറൂൺ റഫീഖ് ന്റെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി

Leave a Reply

Your email address will not be published. Required fields are marked *