Your Image Description Your Image Description
Your Image Alt Text

മൂനാം സീറ്റ് വെറും ഓര്മ മാത്രമായി. ഒരെണ്ണം ചോദിച്ചപ്പോൾ കിട്ടിയ ഉറപ്പു അര രാജ്യസഭാ സീറ്റ് ഒഴിയുമ്പോൾ തരാമെന്നു. എന്നിട്ടും ക്ഷമിച്ചു സാഹിബുമാർ. എന്നാൽ എന്തിനാണ് നിങ്ങൾ മുഹമ്മദ് ബശീറിനെയും സമദാനിയേയും മണ്ഡലം മാറ്റി കസേര കാളി കളിപ്പിച്ചതെന്ന അണികളുടെ ചോദ്യത്തിന് ഉത്തരമില്ല. സ്ഥാനാർഥികളെ മണ്ഡലം മാറ്റിയ നേതൃത്വം അത്‌ വിശദീകരിക്കാനാകാതെ കുഴങ്ങുന്നു. തന്റെ മണ്ഡലം ശ്രദ്ധിക്കാത്ത സ്ഥാനാർഥിയെ മറ്റൊരിടത്തെ വോട്ടർമാർ അനുഭവിക്കണോ എന്നാണ്‌ ചോദ്യം. പൊന്നാനിയിൽ നിന്നും കെ എസ ഹംസയെ പേടിച്ചു മലപ്പുറത്തേക്ക് കാലം മാറ്റി ചവിട്ടുന്ന ഇ ടി യെ കാത്തു സി പി എമ്മിന്റെ വി വസീഹ്‌ നിൽക്കുന്നുണ്ട്. ഇത്തവണ ഇ ടി കു മലപ്പുറവും അത്ര എളുപ്പമല്ല എന്നോർക്കണം. മലപ്പുറം മണ്ഡലത്തിന്റെ പഴയ രൂപമായ മഞ്ചേരിയിൽ 2004ൽ ഇടതുപക്ഷം നേടിയ ചരിത്രവിജയം ഒരിക്കൽക്കൂടി വേട്ടയാടുകയാണ്‌ ലീഗിനെ. അന്ന്‌ സിപിഐ എം സ്ഥാനാർഥി ടി കെ ഹംസ 47,743 വോട്ടിനാണ്‌ ലീഗിലെ കെ പി എ മജീദിനെ മലർത്തിയടിച്ചത്‌.

കഴിഞ്ഞ തവണ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ പൊന്നാനിയിൽ വിജയിച്ചത് ഇത്തവണ . കണക്കുകൂട്ടിയുള്ള നീക്കത്തിലൂടെ മണ്ഡലം പിടിക്കാനാണ് സിപിഎം ശ്രമം. ഇ ടി മുഹമ്മദ് ബഷീർ സി പി എമ്മിന്റയെ ഈ നീക്കം നേരത്തെ തന്നെ മണത്തറിഞ്ഞു. അതുകൊണ്ടാണ് ലീഗ് നേതൃത്വത്തോട് ശക്തമായി ആവശ്യപ്പെട്ടതു മണ്ഡലങ്ങൾ വച്ച് മാറണമെന്ന്. അങ്ങനെ ഇ ടി മലപ്പുറത്തേക്കു , അബ്ദു സമദ് സമദാനി പൊന്നാനിയിലേക്കും ഇത്തവണ മാറി മത്സരിക്കുന്നു . പൊന്നാനിയിൽ കെ എസ് ഹംസയെന്ന ലീഗ് വിരുദ്ധ നേതാവ് സി പി എം ചിഹ്നത്തിൽ സി പി എം സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ചിത്രം മാറുമെന്ന് ഇ ടി ക്ക് അറിയാം. അത് കൊണ്ട് താനെയാണിതവണ ഇ ടി പൊന്നാനി വിട്ടു മലപ്പുറത്തേക്ക് മാറിയതും.

സിപിഎം കൊടിക്കീഴില്‍ പൊതുസ്വതന്ത്രനായല്ല പാര്‍ട്ടി ചിഹ്നത്തിലാണ് മുന്‍ ലീഗ് നേതാവിനെ പൊന്നാനി യിൽ സിപിഎം മത്സരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മുസ്ലിംലീഗിന്റെ അവസരവാദരാഷ്‌ട്രീയത്തിനും അധികാരക്കൊതിക്കും ഇരയാകേണ്ടിവന്ന മണ്ഡലമാണ്‌ മലപ്പുറം. 2009ലും 2014ലും ലീഗിലെ ഇ അഹമ്മദാണ്‌ ജയിച്ചത്‌. 2017ൽ അദ്ദേഹം മരിച്ചു. വേങ്ങര എംഎൽഎയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മിലെ എം ബി ഫൈസലിനെ തോൽപ്പിച്ച്‌ എംപിയായി. അതോടെ വേങ്ങരയിലും ഉപതെരഞ്ഞെടുപ്പായി. മലപ്പുറത്ത്‌ 2019ലും കുഞ്ഞാലിക്കുട്ടിതന്നെ ജയിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ അധികാരത്തിലേറുമെന്ന പ്രതീക്ഷയിൽ ഉപമുഖ്യമന്ത്രിപദം മോഹിച്ച്‌ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പിൽ അബ്ദുസമദ്‌ സമദാനി മലപ്പുറത്ത് ജയിച്ചെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 2019ൽ ഭൂരിപക്ഷം 2,60,153 ആയിരുന്നെങ്കിൽ 2021ൽ അത്‌ 1,14,692 ആയി

കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്‌ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുത്തി മലപ്പുറം ലോക്‌സഭാ മണ്ഡലം രൂപംകൊള്ളുന്നത്‌ 2009ലാണ്‌. ജയിച്ചുപോയ ലീഗ്‌ എംപിമാർ എന്തുചെയ്‌തുവെന്ന ചോദ്യത്തിന്‌ ഉത്തരം ‘ബിഗ്‌ സീറോ’തന്നെയാണ് , 2021ൽ മലപ്പുറത്ത് ജയിച്ച എം പി അബ്ദുസമദ്‌ സമദാനിയും ഒരു കേന്ദ്ര പദ്ധതിയും മണ്ഡലത്തിൽ കൊണ്ട് വന്നില്ല. കരിപ്പൂർ വിമാനത്താവളവികസനം, ഹജ്ജ്‌ പുറപ്പെടൽകേന്ദ്രം നഷ്ടപ്പെടൽ, അലിഗഢ്‌ സർവകലാശാല ഓഫ്‌ ക്യാമ്പസ്‌ വികസനം, നിലമ്പൂർ–-ഷൊർണൂർ റെയിൽപ്പാത വികസനം എന്നീ വിഷയങ്ങളിലൊന്നും ഇടപെട്ടേയില്ല. കരിപ്പൂരിൽ സംസ്ഥാന സർക്കാർ മുൻകൈയെടുത്ത്‌ ഭൂമി ഏറ്റെടുത്തപ്പോൾ പ്രാദേശികവികാരം ഇളക്കിവിട്ട്‌ ലീഗ്‌ അതിന്‌ തുരങ്കംവച്ചു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിനെതിരായ സമരങ്ങളിൽ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവയ്‌ക്കൊപ്പം ലീഗും അണിചേർന്നു. അങ്ങനെ മൊത്തത്തിൽ മലപ്പുറത്ത് അവർ ജന വിരുദ്ധരും കൂടിയായി

. മുസ്ലിം സമുദായത്തെ ഏറ്റവും ദോഷമായി ബാധിക്കുന്ന മുത്തലാഖ്‌ ബിൽ ചർച്ച ചെയ്യുമ്പോൾ പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ എത്താതിരുന്നത്‌ വിവാദമായിരുന്നു. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാനും കുഞ്ഞാലിക്കുട്ടിയും രാജ്യസഭാംഗം പി വി അബ്ദുൾ വഹാബും പോയില്ല. അതൊന്നും മലപ്പുറം മറന്നിട്ടില്ല. ഇത്തവണ മലപ്പുറം അതൊക്കെ ഒരിക്കൽ കൂടി ഊർമിക്കുമെന്നിടത്താണ് ലീഗിന്റെ ഭീതി.

Leave a Reply

Your email address will not be published. Required fields are marked *