Your Image Description Your Image Description
Your Image Alt Text

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആലപ്പുഴയിൽ മത്സരിക്കാൻ വരുന്നെന്നാ കോൺഗ്രസ്സുകാർ പറയുന്നത് . വേണു വന്നാൽ ശക്തമായ മത്സരം നടക്കും .വേണുവിനെ മുന്നിൽക്കണ്ടാണ് ബിജെപി ഒരു മുഴം മുന്നേയെറിഞ്ഞത് . മുതിര്‍ന്ന വനിതാ നേതാവ്‌ ശോഭാ സുരേന്ദ്രനെ സ്‌ഥാനാര്‍ഥിയാക്കി.

ഇത് ബി.ജെ.പി. നടത്തിയത്‌ അപ്രതീക്ഷിത നീക്കമാണ് . ആലപ്പുഴയിലെ സ്‌ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട്‌ പ്രാഥമികചര്‍ച്ചകളില്‍ ഇല്ലാതിരുന്നയാളാണ്‌ ബി.ജെ.പി. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ കൂടിയായ ശോഭാ സുരേന്ദ്രന്‍.

കഴിഞ്ഞതവണ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായ ഡോ. കെ.എസ്‌. രാധാകൃഷ്‌ണന്‍ ഇവിടെ 1,87,729 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണയും ഡോ. രാധാകൃഷ്‌ണന്റെ പേരാണ് ഉയര്‍ന്നു കേട്ടത് . ഇതോടൊപ്പമുണ്ടായിരുന്നത്‌ കൊല്ലപ്പെട്ട രണ്‍ജീത്ത്‌ ശ്രീനിവാസന്റെ ഭാര്യ അഡ്വ. ലിഷ രണ്‍ജിത്തിന്റെ പേരായിരുന്നു .

ഇതില്‍ രാധാകൃഷ്‌ണനും ലിഷയും മത്സരിക്കാന്‍ വൈമനസ്യം അറിയിച്ചിരുന്നു . ഇതിനിടെയാണ്‌ ദേശീയനേതൃത്വം പ്രഖ്യാപിച്ച ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ശോഭാ സുരേന്ദ്രൻ ഉള്‍പ്പെട്ടത്‌. ശോഭ മത്സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ ആലപ്പുഴ ഉണ്ടായിരുന്നില്ല.

പാര്‍ട്ടി സംസ്‌ഥാന നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‌ അവരാഗ്രഹിച്ച സീറ്റല്ല ലഭിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ ഉന്നതനേതാവ്‌ മത്സരിക്കാന്‍ സാധ്യതയുള്ള മണ്ഡലമെന്ന നിലയില്‍ കടുത്ത ത്രികോണപ്പോരാട്ടം ലക്ഷ്യമിട്ടാണു ബി.ജെ.പി. ദേശീയനേതൃത്വം ഈ നീക്കം നടത്തിയത് . പരമ്പരാഗതമായി സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുന്ന ഈഴവ വോട്ടുകൾ ശോഭയ്ക്ക് മറിക്കാം .

ശോഭ കഴിഞ്ഞ തവണ തൊണ്ണൂറായിരം വോട്ടുണ്ടായിരുന്ന മണ്ഡലത്തിലാണു മത്സരിച്ചതെന്നും അത്‌ രണ്ടുലക്ഷമാക്കി ഉയര്‍ത്തിയെന്നും, ഇത്തവണ രണ്ടുലക്ഷത്തോളം വോട്ടുള്ള മണ്ഡലമാണു ലഭിച്ചിരിക്കുന്നതെന്നും ശോഭ അവകാശപ്പെട്ടു.

വെള്ളാപ്പള്ളിയുടെ സ്വന്തം തട്ടകമായ ആലപ്പുഴയിലെ സാമുദായിക സമവാക്യങ്ങള്‍ കൂടി കണക്കിലെടുത്താണ്‌ ഈഴവ സമുദായാംഗമായ ശോഭയെ ഇറക്കിയുള്ള ബി.ജെ.പിയുടെ നീക്കം . 2019 ല്‍ എല്‍.ഡി.എഫിനു ലഭിച്ച ഏക സീറ്റാണ്‌ ആലപ്പുഴ. അന്നു വിജയിച്ച എ.എം. ആരിഫ് തന്നെയാണ്‌ ഇത്തവണയും സി.പി.എം. സ്‌ഥാനാര്‍ഥി.

Leave a Reply

Your email address will not be published. Required fields are marked *