Your Image Description Your Image Description

ന്യൂയോർക്ക് : ഗർഭച്ഛിദ്രത്തിനുള്ള മരുന്നുകൾ വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് അമേരിക്കൻ ഫർമാസികൾ. ഈ മാസം അവസാനത്തോടെ ‘മൈഫെപ്രിസ്റ്റോൺ’ എന്ന ഗുളിക വിപണിയിൽ എത്തും. രണ്ട് ഗുളികകളാണ് കഴിക്കേണ്ടത്. ഗർഭധാരണത്തിന് ആവശ്യ ഹോർമോണായ പ്രൊജസ്ട്രോണിനെ തടയുകയാണ് മൈഫെപ്രിസ്റ്റോൺ ചെയ്യുന്നത്. രണ്ടാമത്തെ ​ഗുളിക ​ഗർഭാശയത്തെ ശൂന്യമാക്കുകയും ചെയ്യും അമേരിക്കയിൽ ​ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലാകും ഇവ വിതരണം ചെയ്യുക.

സിവിഎസ്, വാൾഗ്രീൻസ് എന്നീ മെഡിക്കല്‍ സ്‌റ്റോര്‍ ശൃംഖലകളാണ് മരുന്ന് വിപണിയിലിറക്കുന്നത്. ഗുളിക വിൽക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയിട്ടുണ്ട്. ക്ലിനിക്കുകളിലും ടെലി മെഡിസിൻ സംവിധാനങ്ങളിലൂടെയും ​ഗുളിക ലഭ്യമാകും. ന്യൂയോർക്ക്, കാലിഫോർണിയ, പെൻസിൽവാനിയ, മസാച്യുസെറ്റ്‌സ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലെ പ്രധാന ഫാർമാസികളിലാവും ഗുളിക ആദ്യം പുറത്തിറക്കുക. ഉഭഭോക്താക്കളുടെയും ഫാർമസി ജീവനക്കാരുടെയും സുരക്ഷയും സ്വകാര്യതയും പാലിച്ച് മാത്രമാകും മരുന്ന് വിതരണം ചെയ്യുകയെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *