Your Image Description Your Image Description

ന്യൂഡൽഹി: 2023 ഒക്‌ടോബറിൽ 14 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ആന്ധ്രപ്രദേശിലെ ട്രെയിൻ അപകടത്തിന്റെ കാരണം പരാമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഹൗറ-ചെന്നൈ പാതയിൽ ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ കണ്ടകപള്ളിയിൽ വച്ച് രായഗഡ പാസഞ്ചർ വിശാഖപട്ടണം പലാസ ട്രെയിനിന് പിന്നിൽ ഇടിക്കുകയായിരുന്നു. രണ്ട് ജീവനക്കാർ ഉൾപ്പെടെ 14 പേർ അപകടത്തിൽ മരിക്കുകയും 50 ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യൻ റെയിൽവേയുടെ പുതിയ സുരക്ഷ നടപടികളെ കുറിച്ച് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി ആന്ധ്രയിൽ ഉണ്ടായ ട്രെയിൻ അപകടത്തെ കുറിച്ച് സൂചിപ്പിച്ചത്.

ലോക്കോ പൈലറ്റും കോ പൈലറ്റും ​മൊബൈലിൽ ക്രിക്കറ്റ് കണ്ടതാണ് അപകടത്തിന് കാരണമായത്. ട്രെയിൻ ഓടിക്കുമ്പോൾ പരിപൂർണ ശ്രദ്ധ അതിൽമാത്രമായിരിക്കണമെന്ന രീതിയിലുള്ള സുരക്ഷ സംവിധാനങ്ങൾക്കാണ് മുൻഗണനകൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഓരോ ട്രെയിൻ അപകടത്തിന്റെയും മൂല കാരണം കണ്ടെത്താൻ ശ്രമിച്ച് അത് പരിഹരിക്കാനുള്ള ശ്രമം തുടരുമെന്നും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *