Your Image Description Your Image Description

ശിവരാത്രി ദിനത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടുകള്‍ അതീവഫലദായകമാണ്. കൂവളത്തില സമര്‍പ്പണമാണ് ഏറ്റവും പ്രധാനം . ശിവരാത്രിയുടെ അന്നും  പ്രദോഷത്തിന്റെ അന്നും കൂവളത്തില പറിക്കരുത്. സമര്‍പ്പിക്കാവുന്നതാണ്. കൂവളത്തില വാടിയാലും അതിന്റെ  വിശിഷ്ടത നഷ്‌പ്പെടുകയില്ല. ഭഗവാന് കൂവളമാല സമര്‍പ്പിക്കുന്നതും കൂവളത്തില കൊണ്ട് അര്‍ച്ചന  നടത്തുന്നതും അതീവ വിശിഷ്ടമാണ്.

പിന്‍വിളക്ക് , ജലധാര എന്നിവയും സമര്‍പ്പിക്കാവുന്നതാണ്. ആയുര്‍ദോഷമുള്ളവര്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കുക. ദാമ്പത്യദുരിതദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ ഉമാമഹേശ്വര പൂജയോ ഐക്യമത്യസൂക്ത അര്‍ച്ചനയോ നടത്തുക. സ്വയംവര പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത് വിവാഹതടസ്സം നീങ്ങാന്‍ സഹായകമാണ്. ശിവരാത്രി ദിനത്തില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ പുരുഷന്മാര്‍ ശയനപ്രദക്ഷിണം നടത്തുകയും സ്ത്രീകള്‍ അടിവച്ചുളള പ്രദക്ഷിണം ചെയ്ത് ഭഗവാനെ നമസ്‌ക്കരിക്കുന്നതും നന്ന്. ശിവരാത്രി ദിനത്തില്‍ ഭക്തിപൂര്‍വം ശിവക്ഷേത്രദര്‍ശനം നടത്തിയാല്‍ നമ്മള്‍ അറിയാതെ ചെയ്ത പാപങ്ങള്‍ പോലും നശിക്കുമെന്നാണ് വിശ്വാസം. അന്നേ ദിവസം ബലിതര്‍പ്പണം നടത്തിയാല്‍ പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

നന്ദി വിഗ്രഹം

പുരാണങ്ങള്‍ അനുസരിച്ച്, നന്ദിയെ ശിവ ഭഗവാന്റെ വാഹനമായി കണക്കാക്കപ്പെടുന്നു. മഹാശിവരാത്രിയില്‍ ശിവനൊപ്പം നന്ദിയെന്ന കാളയെയും നാം ആരാധിക്കുന്നു. അതിനാല്‍ ഈ ദിനം നന്ദിയുടെ വിഗ്രഹം ഉണ്ടാക്കി വീട്ടില്‍ സൂക്ഷിക്കണമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. ആരാധനയ്ക്ക് ശേഷം, അവയെ നിങ്ങളുടെ വീടിന്റെ നിലവറയിലോ സമ്പത്ത് സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുക.നിങ്ങളുടെ സാമ്പത്തിക സ്ഥിതി യാന്ത്രികമായി മെച്ചപ്പെടും.

ഏക മുഖി രുദ്രാക്ഷം

ഏകമുഖി രുദ്രാക്ഷം ശിവന്റെ രൂപമായി കണക്കാക്കപ്പെടുന്നു. ഹിന്ദുമതത്തില്‍, ഇത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. നിങ്ങള്‍ അത് വീട്ടില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മഹാശിവരാത്രിയേക്കാള്‍ നല്ല ദിവസം ഉണ്ടാകില്ല. ഏക മുഖി രുദ്രാക്ഷം ധരിക്കുകയോ ശിവന്റെ മന്ത്രങ്ങള്‍ ജപിച്ച് അത് വീട്ടില്‍ സ്ഥാപിക്കുകയോ ചെയ്താല്‍ വലിയ പ്രതിസന്ധികള്‍ ഒഴിവാക്കാമെന്ന് ജ്യോതിഷികള്‍ പറയുന്നു. ലോക്കറിലോ പണം സൂക്ഷിക്കുന്നിടത്തോ അത് സൂക്ഷിച്ചാല്‍ ഒരിക്കലും പണത്തിന് ഒരു കുറവുണ്ടാകില്ലെന്നും പറയപ്പെടുന്നു.

പരദ് ശിവലിംഗം

വീട്ടില്‍ പരദ് ശിവലിംഗം സൂക്ഷിക്കുന്നതിലൂടെ പിതൃ ദോഷം, സര്‍പ്പ ദോഷം, വാസ്തു ദോഷം എന്നിവയില്‍ നിന്ന് മോചനം ലഭിക്കും. പരദ് ശിവലിംഗത്തെ വീട്ടില്‍ കൊണ്ടുവരാന്‍ ഏറ്റവും നല്ല ദിവസമായി മഹാശിവരാത്രി കണക്കാക്കപ്പെടുന്നു. വീട്ടില്‍ വെക്കുന്ന ഈ ശിവലിംഗത്തെ പതിവായി പൂജിക്കുകയും ശിവന്റെ മന്ത്രങ്ങള്‍ ജപിക്കുകയും ചെയ്യുക.

ചെമ്പ് കലശം

മഹാശിവരാത്രി ദിനത്തില്‍ ചെമ്പ് കലശം കൊണ്ട് ശിവലിംഗത്തില്‍ ജലാഭിഷേകം നടത്തി മഹാദേവനെ പ്രീതിപ്പെടുത്താം. വഴക്കുകള്‍ പതിവായ വീടുകളില്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി ചെമ്പുകുടം വയ്ക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. മഹാശിവരാത്രി നാളില്‍ ചെമ്പുകുടം വാങ്ങി വീട്ടിലെത്തിച്ചാല്‍ തീര്‍ച്ചയായും ഐശ്വര്യം ലഭിക്കും.

മഹാമൃത്യുഞ്ജയ യന്ത്രം

മഹാമൃത്യുഞ്ജയ യന്ത്രം പതിവായി പൂജിക്കുന്ന വീട്ടില്‍ രോഗങ്ങളോ ബുദ്ധിമുട്ടുകളോ പ്രശ്നങ്ങളോ ഒരിക്കലും ഉണ്ടാകുകയില്ലെന്നാണ് പറയപ്പെടുന്നത്. മഹാശിവരാത്രിയില്‍ മഹാമൃത്യുഞ്ജയ യന്ത്രം വീട്ടില്‍ പ്രതിഷ്ഠിച്ച ശേഷം ദിവസവും സൂര്യോദയസമയത്ത് പൂജിക്കുന്നത് വീട്ടില്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ഉറപ്പാക്കും

Leave a Reply

Your email address will not be published. Required fields are marked *