Your Image Description Your Image Description

ഭോപാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം തുടങ്ങി. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമെത്തിയ രാഹുലിനെ മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് ജിതു പട്‌വാരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. . മാർച്ച് ആറ് വരെയാണ് രാഹുൽ മധ്യപ്രദേശിൽ പര്യടനം നടത്തുക.

യാത്രയിലുടനീളം രാഹുൽ ഗാന്ധി ഗോത്ര വിഭാഗക്കാരുമായി ആശയവിനിമയം നടത്തും. ശിവപുരി ജില്ലയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അഞ്ച് ദിവസത്തെ ഇടവേളക്ക് ശേഷം രാജസ്ഥാനിലെ ധോൽപുർ ജില്ലയിൽ നിന്നാണ് യാത്ര പുനരാരംഭിച്ച് മധ്യപ്രദേശിലേക്ക് കടന്നത്. മാർച്ച് ആറുവരെ മൊറേന, ഗ്വാളിയോർ, ഗുണ, രാജ്ഗഡ്, ഷാജാപുർ, ഉജ്ജയിൻ, ധാർ, രത്‌ലം ജില്ലകളിലൂടെ പര്യടനം നടത്തിയശേഷം യാത്ര വീണ്ടും രാജസ്ഥാനിൽ പ്രവേശിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *