Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റി​ന​റി കോ​ള​ജി​ൽ റാ​ഗി​ങ്ങി​നെ തു​ട​ർ​ന്ന് മ​രി​ച്ച സി​ദ്ധാ​ർ​ഥ​ന്‍റെ വീ​ട് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് സി​ദ്ധാ​ർ​ഥ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ൽ സു​രേ​ഷ്ഗോ​പി എ​ത്തി​യ​ത്.  ബി​ജെ​പി ജി​ല്ലാ നേ​താ​ക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വു​മാ​യി സം​സാ​രി​ച്ച സു​രേ​ഷ് ഗോ​പി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കും ഇ​നി ഇ​ത്ത​ര​മൊ​രു അ​നു​ഭ​വ​മു​ണ്ടാ​ക​രു​ത്. ഈ ​കു​ടും​ബ​ത്തോ​ടൊ​പ്പം എ​ല്ലാ​യി​പ്പോ​ഴും താ​നു​ണ്ടാ​കും. ഏ​തു വി​ധ​ത്തി​ലു​ള്ള സ​ഹാ​യ​വും ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി വീ​ട്ടു​കാ​രെ അ​റി​യി​ച്ചു. സി​ദ്ധാ​ർ​ഥി​ന്‍റെ മ​ര​ണം ദാ​രു​ണ സം​ഭ​വ​മെ​ന്ന് സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.‌‌ കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളും ക്രൂ​ര​മാ​യി ത​ന്നെ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അതേസമയം,  പതിനെട്ട് പ്രതികളും പിടിയിലായതോടെ, നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. പ്രതികളെ ക്യാമ്പസിൽ എത്തിച്ചുള്ള തെളിവെടുപ്പ് വൈകാതെ പൂർത്തിയാക്കും. സിദ്ധാർത്ഥനെ നാലിടത്ത് വച്ച് പ്രതികൾ മർദിച്ചു എന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒറ്റയ്ക്ക് ഇരുത്തിയും ഒരുമിച്ച് ഇരുത്തിയുമാണ് ചോദ്യം ചെയ്യൽ.

Leave a Reply

Your email address will not be published. Required fields are marked *