Your Image Description Your Image Description
Your Image Alt Text

ന്യൂയോർക്ക്:  യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കൊൽക്കത്ത സ്വദേശിയായ നർത്തകൻ അമർനാഥ് ഘോഷ് (34) യുഎസിലെ മിസോറിയിലാണു വെടിയേറ്റു മരിച്ചത്. കുച്ചിപ്പുഡി, ഭരതനാട്യം നർത്തകനായ അമർനാഥ് വാഷിങ്ടൻ യൂണിവേഴ്സിറ്റിയിൽ പെർഫോമിങ് ആർട്സ് വകുപ്പിൽ ഉപരിപഠനം നടത്തുകയായിരുന്നു.

വൈകുന്നേരം നടക്കാൻ പോയ ഇദ്ദേഹത്തിനുനേർക്ക് പ്രകോപനമൊന്നുമില്ലാതെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. മിസൂറിയിലെ സെന്‍റ് ലൂയിസിലാണ് ദാരുണ സംഭവം. അമർനാഥിന് ഒന്നിലധികം തവണ വെടിയേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് അമർനാഥ് ഘോഷിന്‍റെ സുഹൃത്ത് അറിയിച്ചു. കൊലപാതകത്തിന്‍റെ കാരണം, കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അവർ അറിയിച്ചു.

ചെന്നൈയിലെ കലാക്ഷേത്രയിൽ നിന്നാണ് അമർനാഥ് ബിരുദം നേടിയത്. ഒട്ടേറെ പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും ലഭിച്ചിട്ടുള്ള അമർനാഥ് യുഎസിലും നൃത്ത വിദ്യാലയവും നടത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *