Your Image Description Your Image Description
Your Image Alt Text

സുരേഷ് ഗോപിയോട് ഒരു വാക്ക് . ഗുരുവായൂരിൽ ഒരു അമ്മയോടും അപൂർവ രോഗം ബാധിച്ച മകനോടും കാണിച്ച ഷോയോക്കെ കണ്ടു. താങ്കൾ കളിയാക്കിയതാനെന്നു പോലുമറിയാതെ നാട്ടുകാരോട് താങ്കൾ പറഞ്ഞതിന്റെ അർഥം ചോദിച്ചു മനസിലാക്കേണ്ടി വന്ന ഒരു അമ്മയുടെ അവസ്ഥ താങ്കൾക്ക് തത്കാലം മനസിലാകില്ല. മനസ്സ് മുഴുവൻ ലഭിക്കാൻ പോകുന്ന സ്ഥാനാർഥി പദവിയല്ലേ.പക്ഷെ അത് കേൾക്കേണ്ടവർ കേട്ടിട്ടുണ്ട്. അതിനു പരിഹാരവും ഉറപ്പു നൽകിയിട്ടുണ്ട്. ദയവു ചെയ്തു ഇനി ഇ വിഷയത്തിൽ ഇടപെടരുത്.

ദയവു ചെയ്തു ഇങ്ങനെ പാവങ്ങളെ പറഞ്ഞു പറ്റിക്കരുത്. താങ്കൾ സ്ഥാനാർത്ഥിയാകാൻ പോകുന്നതിന്റെ ക്രെഡിറ്റിനായി താങ്കൾ ചെയ്തു കൂട്ടുന്ന കുറെ ചാരിറ്റി ഷോകളിൽ പ്രതീക്ഷയർപ്പിച്ചാണ് പാവങ്ങൾ തേടി വരുന്നത്. അത് അവരുടെ അറിവില്ലായ്മ കൊണ്ടാണെന്നു കരുതി ക്ഷമിക്കണം. വെറുതെ അവർക്ക് ആശാ കൊടുക്കരുത്. കൊടുത്താൽ സഹായിക്കാനും കഴിവുണ്ടായിരിക്കണം. അല്ലാതെ മനഃസാക്ഷിയില്ലാതെ ആട്ടിപ്പായിക്കരുത്. ഇവിടെ പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഒരു സർക്കാറുണ്ട്. അവരുടെ കാര്യങ്ങൾ നോക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. താങ്കളെ കൊണ്ട് കഴിയാത്ത കാര്യങ്ങൾ ആർക്കും വാഗ്ദാനം ചെയ്യരുത്. അത്ര മാത്രം.

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ഷോകളും കൈയയച്ചുള്ള സഹായങ്ങളുമൊക്കെ കണ്ട മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ നൽകിയ ഉപദേശമാണ് ചാരിറ്റി നടത്തിയത് കൊണ്ട് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനാകില്ല ചാരിറ്റി വേറെ രാഷ്ട്രീയ പ്രവർത്തനം വേറെ ഏന്എ ന്നത്. . എന്നിട്ടെന്തായി തൻ ഒരു ജീവ കാര്യണ്യ പ്രവർതകനായും, രാഷ്ട്രീയക്കാരനായും തികഞ്ഞാ പരാജയമായിപ്പോയി എന്ന് തെളിയിക്കുകയും ചെയ്തിരിക്കുന്നു സുരേഷ് ഗോപി. കോയമ്പത്തൂർ സ്വദേശിനിയായ സിന്ധു ഗുരുവായൂരിൽ വച്ച് സുരേഷ് ​ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ ഈർഷ്യയോടെ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. സുരേഷ് ഗോപിയുടെ ആ സിനിമാ ഡയലോഗ് തെല്ലൊന്നുമല്ല കേരളത്തെ വേദനിപ്പിച്ചത്.

എന്നിട്ടെന്തായി. സുരേഷ് ഗോപി പറഞ്ഞത് പോലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആ അമ്മയെ വിളിച്ചു. വേണ്ട സഹായങ്ങളൊക്കെ ഉറപ്പു നൽകി. ഇതാണ് വ്യത്യാസം സുരേഷ് ഗോപിയെ വിളിച്ചാൽ നെടുനീളൻ സിനിമ ഡയലോഗ് കേൾക്കാം. ഇപ്പോളിതാ സുരേഷ് ഗോപി സഹായം തേടിയെത്തുന്നവരോട് അധിക്ഷേപവും തുടങ്ങിയിരിക്കുന്നു. സംസ്ഥാന സർക്കാരോ സുരേഷ് ​ഗോപി പരിഹസിച്ച് പറഞ്ഞയച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കിക്കഴിഞ്ഞു . അപൂർവ രോ​ഗം ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കോയമ്പത്തൂർ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂർവ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നൽകുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി വീണാ ജോർജ്സം സാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ​ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. ​

ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന്‌ മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ​ഗോവിന്ദൻ മാസ്റ്ററെന്നും അദ്ദേഹത്തെ കാണാൻ സുരേഷ് ​ഗോപി പറഞ്ഞുവെന്നും അറിയിച്ചു. ജനങ്ങളാണ്‌ സുരേഷ് ​ഗോപി കളിയാക്കിയതാണെന്ന്‌ പറഞ്ഞു മനസ്സിലാക്കിയത്‌.

മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്. മകന്റെ രോഗാവസ്ഥ മൂലം ജോലിക്ക് പോകാനാവുന്നില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നത്‌. ഇപ്പോളിതാ സിപിഐ എം സംസഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചതിങ്ങനെയാണ്. തന്നോട് ചോദിക്കാനല്ലേ സുരേഷ് ഗോപി പറഞ്ഞത്. ആരോഗ്യ മന്ത്രി അങ്ങോട്ട് വിളിച്ചിട്ടുണ്ട്. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരമെന്നും ആ കരുതൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണെന്നും

അപൂർവ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണൽ ഒരുക്കും. കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഉടൻ തന്നെ അവരെ നേരിൽ കാണാനാകുമെന്നും പ്രതീക്ഷിക്കുന്നു. കുട്ടിക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് അവരെ അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകന് വേണ്ടിയാണ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് ആരോഗ്യ വകുപ്പ് നല്‍കുന്നത്. മലയാളിയുടെ സ്നേഹവും കരുതലും ഒരിക്കൽക്കൂടി ലോകത്തിനു മുമ്പിൽ തെളിമയോടെ നിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *