Your Image Description Your Image Description
Your Image Alt Text

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം അനുഭവ കുറിപ്പുമായി ചെറിയാൻ ഫിലിപ്പ് രംഗത്തെത്തി . കുടുംബ ജീവിതം തന്നെ ഒഴിവാക്കേണ്ടി വന്നത് എസ്എഫ്‌ഐ കാരണമെന്നാണ് ചെറിയാൻ ഫിലിപ് പറയുന്നത് .

തൊള്ളായിരത്തി എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്നാണ് ചെറിയാൻ ഫിലിപ് അവകാശപ്പെടുന്നത് .

യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞത്. ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി എന്നാ തലക്കെട്ടോടെയാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത് .

യൂണിവേഴ്‌സിറ്റി കോളജിൽ പഠിക്കുമ്പോൾ കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞു . നട്ടെല്ലിനും സുഷുമ്‌നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്.

വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനഃശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.

എന്നെ പീഡിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രമെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത് .

ഒട്ടേറെ പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കുറിപ്പിനടിയിൽ പ്രതികരിച്ചിരിക്കുന്നത് . കൊല്ലത്തുനിന്നും ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് , ഞാനും എസ്‌ എഫ് ഐ യുടെ മർദ്ദനത്തിന് നിരവധി തവണ ഇരയായിട്ടുള്ളയാളാണ്.

ചെറിയാൻ കെ എസ്‌ യു പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ഞാൻ പരേതനായ കോയിവിള വിജയന്റെ ജില്ലാകമ്മിറ്റിയിൽ ഉണ്ടായിരുന്നു. കൊല്ലം ഫാത്തിമ കോളേജിൽ നിന്നുള്ള കെ എസ്‌ യു പ്രവർത്തകൻ ആയിരുന്നുവെന്നാണ് . കലാലയ രാഷ്ട്രീയത്തിൽ അടിയും ബഹളവുമൊക്കെ സർവ്വ സാധാരണമാണ് . പക്ഷെ പോലെയല്ല , ഇപ്പോൾ . ക്രൂരമായാണ് എതിരാളികളെ നേരിടുന്നത് .

പണ്ടത്തെ കലാലയ രാഷ്ട്രീയമല്ല ഇപ്പോഴത്തേത് . കലാലയ രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതാണ്. വരും തലമുറയെങ്കിലും സമാധാനമായി ജീവിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *