Your Image Description Your Image Description
Your Image Alt Text

എകെ ആന്റണിക്ക് ശേഷം ആ ‘റെക്കോർഡ്’ ഇനി പിണറായിക്ക് സ്വന്തമാണ് . സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയത് എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്തു മാത്രമായിരുന്നു , ആ റിക്കാർഡ് എ കെ ആന്റണിയ്ക്ക് സ്വന്തമായിരുന്നു , അതാണിപ്പോൾ പിണറായി വിജയൻ അടിച്ചുമാറ്റിയത് .

എ കെ ആന്റണി സർക്കാരിന്റെ കാലത്തും ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തിയിരുന്നു . ഇപ്പോൾ ആ അവസ്ഥയിലെത്തിയ പിണറായി സർക്കാരിന് കേന്ദ്രത്തിൽ നിന്ന് 4122 കോടി രൂപ ലഭിച്ചത് ആശ്വാസമായി.

നികുതി വിഹിതത്തിന്റെ പതിവ് ഗഡുവായി 2736 കോടിയും അൺക്ളെയിംഡ് ഐ.ജി.എസ്.ടി.യുടെ വിഹിതമായ 1386 കോടിയും ചേർത്താണ് 4122 കോടി കിട്ടിയത്. സാധാരണഗതിയിൽ മാർച്ച് അവസാനമാണ് ഇതു കിട്ടാറുള്ളത്. അപ്രതീക്ഷിതമായാണ് ഒന്നാം തീയതിയായ ഇന്നലെത്തന്നെ തുക എത്തിയത്.

ട്രഷറി ഓവർഡ്രാഫ്ടിന്റെ പരിധി മറികടക്കാതിരിക്കാനും ശമ്പള, പെൻഷൻ വിതരണം തുടങ്ങാനും ഇത് സഹായിച്ചു. എന്നാൽ, ഇത് മതിയാവില്ല. സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ ഈ മാർച്ച് കടക്കാൻ ചുരുങ്ങിയത് 22000 കോടിയെങ്കിലും വേണം.

ട്രഷറി നിക്ഷേപത്തിൽ നിന്നെടുത്തശേഷം തിരിച്ചടച്ച വായ്പ വീണ്ടും ലഭ്യമാക്കിയും വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിലും 13 ,608 കോടി കണ്ടെത്താനാവും. പക്ഷേ, അതിന്കേന്ദ്രം അനുവദിക്കണം. സുപ്രീംകോടതിയിൽ കേന്ദ്രത്തിനെതിരെ കൊടുത്ത കേസ് പിൻവലിച്ചില്ലെങ്കിൽ അനുമതി നൽകില്ലെന്നാണ് കേന്ദ്രനിലപാട്.

ഇനി പ്രതീക്ഷ മാർച്ച് 6,7 തീയതികളിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിലാണ്. ഈ മാസം ശമ്പളം പോലും നൽകാൻ കഴിയില്ലെന്ന് ആശങ്കയുണ്ടായിരുന്നു. ട്രഷറിയിലും സഹകരണബാങ്കുകളിലും ക്ഷേമബോർഡുകളിലും നിന്ന് തൽക്കാലം ലഭ്യമാക്കാവുന്ന തുകയ്ക്ക് പരിമിതിയുണ്ട്.

ഇലക്ഷൻ പ്രഖ്യാപനത്തിന് മുമ്പ് സാമൂഹ്യക്ഷേമപെൻഷൻ വിതരണത്തിനുള്ള ഉത്തരവെങ്കിലും പുറത്തിറക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ട്. സാമ്പത്തിക സ്ഥിതി മോശമായതിനാൽ അതിനുപോലും കഴിയാത്ത അവസ്ഥയാണ്. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡി.എ.കുടിശിക നൽകുമെന്ന് പ്രഖ്യാപനമുണ്ട്. ഇക്കണക്കിനാണെങ്കിൽ അതും വൈകിയേക്കും.

നിലവിലെ ഓവർഡ്രാഫ്ട് 3700 കോടി: , 3336 കോടിയാണ് ശമ്പളം കൊടുക്കാൻവേണ്ടിവരുന്നത് , 2353 കോടി, പെൻഷൻ കൊടുക്കാൻ വേണ്ടി വേണം , രണ്ടിനുംകൂടിവേണ്ട തുക 5689 കോടിയാണ് .
22,000 കോടി മാർച്ചിൽ വേണം സാമൂഹ്യക്ഷേമപെൻഷന്റെ ആറ് മാസത്തെ കുടിശികയടക്കം ഏകദേശം
40 ,000 കോടിയോളം രൂപയുടെ ബാദ്ധ്യതയാണ് സർക്കാരിന് മുന്നിലുള്ളത്.

പ്ളാൻഫണ്ട്, ബാങ്ക് കുടിശികകൾ,വായ്പ തിരിച്ചടവ്, ശമ്പളപെൻഷൻ വിതരണം, കരാർ കുടിശിക, ആനുകൂല്യവിതരണം, തുടങ്ങി സാമ്പത്തിക വർഷാവസാനം നിർവഹിക്കേണ്ട ചെലവുകൾക്ക് മാത്രം 22,000 കോടിയോളം വരും.

ഇതെല്ലം കൂടി വരിഞ്ഞുമുറുക്കുകയാണ് പിണറായി സർക്കാരിനെ , സർക്കാരാണെങ്കിൽ അങ്കലാപ്പിലും .
ഒന്നാം തീയതി മുതൽ പത്താംതീയതിവരെയുള്ള ദിവസങ്ങളിലാണ് ജീവനക്കാരുടെ ശമ്പളവിതരണം നടക്കുന്നത് . സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പൊലീസിനും മറ്റു ചില വിഭാഗങ്ങൾക്കും ഒന്നാംതീയതിയാണ് ശമ്പളം വിതരണം ചെയ്യുന്നത് .

പതിനഞ്ചുവർഷത്തിനുശേഷം അത് ആദ്യമായി ഇന്നലെ മുടങ്ങി. ഇതിനു മുമ്പ് എ.കെ.ആന്റണി ഭരിക്കുമ്പോഴാണ് ഈ പ്രശ്നം ഉണ്ടായത്. സാങ്കേതികപ്രശ്നങ്ങൾ മൂലം ട്രഷറി സേവിംഗ്സ് അക്കൗണ്ടുകളിലേക്ക് പണം മാറ്റാൻ കഴിഞ്ഞില്ലെന്നാണ് ട്രഷറി ഡയറക്ടറുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *