Your Image Description Your Image Description
Your Image Alt Text

നിങ്ങൾക്കും ആകാം കോടിശ്വരൻ കാണാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല അല്ലെ.. . ? സുരേഷ് ഗോപി എന്ന സിനിമ നടനിൽ ഉപരിയായി ഒരവധാരകനായി പ്രത്യക്ഷപ്പെട്ട ആ പരുപാടി തന്നെ കളറാക്കിയ മനുഷ്യൻ. . . . നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള വ്യക്തികളായിരുന്നു അതിൽ ഏറെയും പങ്കെടുത്തത്. . . അവരുടെ പ്രേഷണങ്ങൾ ,മനസിലാക്കി അവരെ സഹായിക്കാൻ സമാനസ്സ് കാണിച്ചിരുന്ന വ്യക്തിയായിരുന്നു സുരേഷ്‌ഗോപി എന്ന പറയാം. . . നമ്മൾ എല്ലാവരും അതൊക്കെ ടിവിയിലൂടെ കണ്ടിട്ടും ഉള്ളതാണ്. . . എന്നാൽ അതൊക്കെ വെറും പ്രഹസനം ആയിരുന്നു. . . അല്ലങ്കിൽ ചില രാഷ്ട്രീയ താരത്തിന്റെ ഭാഗമായിരുന്നു എന്ന അറിയുമ്പോൾ സുരേഷ് ഗോപി എന്ന വ്യക്തിയോട് തന്നെ വെറുപ്പ് തോനുന്നു. . അന്ന് ഇദ്ദേഹത്തിൽ നിന്നും സഹായം കൈപറ്റിയർ ഇന്ന് അത് വാങ്ങേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ ഒരു നൂറുവട്ടം പറഞ്ഞിട്ടുണ്ടാകും,. . . കാരണം കഴിഞ്ഞ ദിവസം ഒരമ്മ തൻ്റെ കുഞ്ഞിന്റെ ചിലിൽസക്ക് സഹായം അഭ്യർത്ഥിച്ച് സുരേഷ് ഗോപിയെ കാണാൻ എത്തിയിരുന്നു. . . . എന്നാൽ
അപൂർവരോ​ഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ ഈ അമ്മയേയും കുഞ്ഞിനേയും കളിയാക്കുകയായിരുന്നു സുരേഷ് ​ഗോപി ചെയ്തത്. . . . കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു, സുരേഷ് ​ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ ഈർഷ്യയോടെ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി.

തമിഴ്‌നാട് സ്വദേശിനിയായ സിന്ധു കോടിശ്വരൻ സ്ഥിരമായി കാണുക വഴിയാണ്‌ സുരേഷ് ​ഗോപിയെ അറിയുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ​ഗോപിയേയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത് സഹായം ചോദിക്കുകയായിരുന്നു. ​ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന്‌ മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ​ഗോവിന്ദൻ മാസ്റ്ററെന്നും അദ്ദേഹത്തെ കാണാൻ സുരേഷ് ​ഗോപി പറഞ്ഞുവെന്നും അറിയിച്ചു. ജനങ്ങളാണ്‌ സുരേഷ് ​ഗോപി കളിയാക്കിയതാണെന്ന്‌ പറഞ്ഞു മനസ്സിലാക്കിയത്‌.

മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. ഒരു മാസം മരുന്നിന് മാത്രം 50,000 രൂപയോളം ചെലവുണ്ട്. മകന്റെ രോഗാവസ്ഥ മൂലം ജോലിക്ക് പോകാനാവുന്നില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നത്‌.. . . പണ്ടൊക്കെ ഓടിനടന്ന് ജനങ്ങളെ സഹായിക്കാൻ സന്മനസ്സ് കാണിച്ച സുരേഷ് ഗോപിയാണ് ഇന്ന് ഇങ്ങനെ സഹായവുമായി എത്തുന്നവരെ കളിയാക്കി ആട്ടി പഴിക്കുന്നത്. . . തനി രാഷ്ട്രീയക്കാരൻ ആണ് ആ സ്വഭാവം അദ്ദേഹം കാണിച്ചു. . . ഇവരൊക്കെ ഇനി ഏതൊക്കെ പള്ളിയിലെ പാതാവിന് കിരീടം വെച്ച് പ്രീതിപ്പെടുത്താൻ ശ്രമിച്ചാലും ഒരു ദൈവവും കനിയാൻ പോകുന്നില്ല,. . . .തൃശ്ശൂർ ഇത്തവണ ഞാൻ അങ് എടുത്തുപോകും എന്ന അഹങ്കാരത്തോടെ പറയുണ്ടല്ലോ. . പക്ഷെ ഏതൊക്കെ ജനം കാണുനുണ്ട് തങ്ങളുടെ ഓരോ ചലനാവും നീരീക്ഷിക്കുണ്ട് അതുകൊണ്ട് ഇത്തവണയും തൃശ്ശൂർ തങ്ങൾക്ക് ബാലികേറാ മല തന്നെ ആയിരിക്കും/. . , ,,

Leave a Reply

Your email address will not be published. Required fields are marked *