Your Image Description Your Image Description

ന്യൂയോർക് : പ്രശസ്ത ഫാഷന്‍ ഐക്കണും, ടെക്‌സ്‌റ്റൈല്‍ വിദഗ്ധയും, ഇന്റീരിയര്‍ ഡിസൈനറുമായ ഐറിസ് അപ്‌ഫെല്‍ (102) അന്തരിച്ചു. ഇവരുടെ കൊമേര്‍ഷ്യല്‍ ഏജന്റ് ലോറി സെയിലാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഫാഷന്‍ തിരഞ്ഞെടുപ്പുകളിലെ വ്യത്യസ്ത കൊണ്ട് ജനപ്രീതി നേടിയ വ്യക്തിയായിരുന്നു ഐറിസ്.

വലിയ വൃത്താകൃതിയിലുള്ള കറുത്ത കണ്ണടയും ചുവന്ന ലിപ്സ്റ്റിക്കും വെളുത്ത മുടിയും ഇവരുടെ പ്രേത്യേകതയായിരുന്നു. ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് നിരവധി അംഗീകാരങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ആറ് യു.എസ്. പ്രസിഡന്റുമാര്‍ക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തിട്ടുണ്ട്. ‘ഫസ്റ്റ് ലേഡി ഓഫ് ഫാബ്രിക്’, ‘ഔര്‍ ലേഡി ഓഫ് ദി ക്ലോത്ത്’ എന്നീ പേരുകളും ഐറിസ് സ്വയം നേടിയെടുത്തു.

വാർധക്യത്തിലും ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സജീവമായിരുന്നു. മൂന്ന് മില്യണ്‍ ഫോളോവേര്‍സ് ഇവര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുണ്ട്. ‘ആക്സിഡന്റല്‍ ഐക്കണ്‍’ എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് ഇവര്‍. ഏറ്റവും പ്രായം ചെന്ന ഫാഷന്‍ ഐക്കണ്‍ എന്ന പേരിലും ഐറിസ് പ്രശസ്തയായി. 2019-ല്‍ 97-ാം വയസില്‍ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ മോഡലാകാനുള്ള കരാര്‍ ഒപ്പിട്ടത് ഫാഷല്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്.

1921 ഓഗസ്റ്റ് 29 -ന് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അസ്റ്റോറിയയില്‍ ഒരു ജൂത കുടുംബത്തിലാണ് ഐറിസ് ജനിച്ചത്. സാമുവല്‍ ബാരലിന്റെയും സാഡിയുടെ ഏക മകളായിരുന്നു ഐറിസ്. ചെറുപ്പത്തിലെ ഫാഷനില്‍ അതീവ തത്പരയായിരുന്നു അവര്‍.1940-കളുടെ അവസാനത്തിലാണ് ഭര്‍ത്താവായ കാള്‍ ആഫ്പലിനെ അവര്‍ കണ്ടുമുട്ടിയത്. അവര്‍ ഇരുവരും ചേര്‍ന്ന് ‘ഓള്‍ഡ് വേള്‍ഡ് വീവേഴ്‌സ്’ എന്ന പേരില്‍ ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനി സ്ഥാപിച്ചു. വിന്റേജ് തുണിത്തരങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ ഇവര്‍ വൈദഗ്ദ്ധ്യം നേടിയിരുന്നു.1948 ഫെബ്രുവരി 22-നാണ് അവള്‍ കാള്‍ ആഫെലിനെ വിവാഹം കഴിച്ചത്. ഫാഷന്‍ ബിസിനസിലൂടെ പ്രശസ്തരായ ദമ്പതികള്‍ ലോകമെമ്പാടും സഞ്ചരിക്കുന്നതും പതിവായിരുന്നു. തന്റെ വ്യത്യസ്തയുള്ള ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും അവര്‍ സജീവമായി പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *