Your Image Description Your Image Description
Your Image Alt Text

ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഒന്നാം പേജിൽ ഒരു വാർത്ത കണ്ടു, കണക്കു നല്കിയില്ലെങ്കിലും കേന്ദ്രം കേരളത്തിന് ഗ്രാന്റ് ആയി 600 കോടി അനുവദിച്ചു എന്ന്. സംസ്ഥാനം കണക്കു നല്കാത്തതിനാലാണ് ഇത് വരെ ഈ ഗ്രാന്റ് തടഞ്ഞു വച്ചത്‌. കണക്കു നൽകിയ മറ്റു സംസ്ഥാനങ്ങൾക്ക് ഗ്രാന്റ്മ്പ നൽകി കഴിഞ്ഞ മുറക്ക് കേരളത്തിന് ഏറ്റവുമൊടുവിൽ നൽകി എന്ന് മാതൃഭൂമി ഡൽഹിയിൽ നിന്ന് അടിച്ചു വിടുമ്പോൾ ഓർമ്മവരുന്നു മകൻ മരിച്ചാലും സാരമില്ല മരുമകൾ കരഞ്ഞു കണ്ടാൽ മതി എന്ന അമ്മായിയമ്മയുടെ വാശി. ആ അമ്മായി അമ്മയുടെ റോളാണിവിടെ മാതൃഭൂമിക്ക്. കഴിഞ്ഞ ഒരു വർഷത്തോളമായി മാതൃഭൂമി സർക്കാരിനെ കണക്കറ്റു വിമര്ശിക്കുകയല്ലേ. എന്നിട്ടും പക്ഷെ മനോരമയുടെ മുന്നിലെത്താനാകുന്നില്ല. ഇന്നിപ്പോൾ ലോക്സഭാ സീറ്റ് കൂടി മാതൃഭൂമിയെ താങ്ങി നിർത്തുന്ന കക്ഷിക്ക് കിട്ടാതായതോടെ വിമർശനം ഒരൽപം കൂടി കടുപ്പിച്ചു ഏന് മാത്രം.

മാതൃഭൂമി പറയാത്ത ഒന്നുണ്ട്. കേന്ദ്രം ഈ അറുനൂറു കോടി രൂപ കണക്കു നല്കാതിരുന്നിട്ടും ഗ്രാന്റ് ആയി കേരളത്തിന് ഒടുവിൽ അനുവദിച്ചു എന്നായിരുന്നില്ല നിങ്ങൾ മലയാളികളുടെ ദിനപത്രമാണെങ്കിൽ കൊടുക്കേണ്ടിയിരുന്നതലക്കെട്ട്.. ഒടുവിൽ കേന്ദ്രം വഴങ്ങി , ഡൽഹിയിൽ സമരം ചെയ്താ സംസ്ഥാന സർക്കാർ ഗ്രാന്റ് ലഭിക്കണമെന്ന ആവശ്യം കേന്ദ്രത്തിൽ നിന്നും നേടിയെടുത്തു എന്നായിരുന്നു നൽകേണ്ടിയിരുന്നത്.

പിണറായിയും ജനപ്രതിനിധികളും ഡൽഹിയിൽ പോയ് സമരമിരുന്നതിന്റെ ഫലമായിത്തനെയാണീ ഗ്രാന്റ് അടക്കം 4122 കോടി രൂപ കിട്ടിയത്.
ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്ന അവസ്ഥയിലെത്തിയ സം സ്ഥാന സർക്കാരിന് കേന്ദ്രത്തിൽ നിന്ന് 4122 കോടി രൂപ ലഭിച്ചത് ആശ്വാസമായി. നികുതി വിഹിതത്തിന്റെ പതിവ് ഗഡുവായി 2736കോടിയും അൺക്ളെയിംഡ് ഐ.ജി.എസ്.ടി.യുടെ വിഹിതമായ 1386കോടിയും ചേർത്താണ് 4122കോടി കിട്ടിയത്.സാധാരണഗതിയിൽ മാർച്ച് അവസാനമാണ്ഇതു കിട്ടാറുള്ളത്. അപ്രതീക്ഷിതമായാണ് ഒന്നാം തീയതിയായ ഇന്നലെത്തന്നെ തുക എത്തിയത്. . ട്രഷറി ഓവർഡ്രാഫ്ടിന്റെ പരിധി മറികടക്കാതിരിക്കാനും ശമ്പള,പെൻഷൻ വിതരണം തുടങ്ങാനും ഇത് സഹായിച്ചു. എന്നാൽ, ഇത് മതിയാവില്ല.

സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ ഈ മാർച്ച് കടക്കാൻ ചുരുങ്ങിയത് 22000കോടിയെങ്കിലും വേണം. ട്രഷറി നിക്ഷേപത്തിൽ നിന്നെടുത്തശേഷം തിരിച്ചടച്ച വായ്പ വീണ്ടും ലഭ്യമാക്കിയും വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിലും 13608കോടി കണ്ടെത്താനാവും. പക്ഷേ, അതിന്കേന്ദ്രം അനുവദിക്കണം.സുപ്രീംകോടതിയിൽ കേന്ദ്രത്തിനെതിരെ കൊടുത്ത കേസ് പിൻവലിച്ചില്ലെങ്കിൽ അനുമതി നൽകില്ലെന്നാണ് കേന്ദ്രനിലപാട്. ഇനി പ്രതീക്ഷ മാർച്ച് 6,7 തീയതികളിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസിലാണ്.

എന്നിട്ടാണ് നാണമില്ലാതെ നരേന്ദ്ര മോഡി കേരളത്തിൽ കയറിയിറങ്ങുന്നത്. എങ്ങിനെ തോന്നുന്നു ഈ ബി ജെ പിക്കാർക് കേരളത്തിലെ ജനതയുടെ കീശ പോക്കറ്റടിച്ചിട്ടു ആ തുക പിടിച്ചു വച്ചിരിക്കുന്ന മോദിയെയും കൂട്ടരെയും എഴുന്നള്ളിച്ചു നടക്കാൻ. പതിവ് പോലെ ഒരു അകൗണ്ട് ഓപ്പൺ ചെയ്‌യാൻ എന്തൊക്കെ തന്ത്രങ്ങളാണ്. ബി ജെ പി യ്ക്ക് കേരളത്തിൽ നിന്നും രണ്ടക്ക എം പി മാരെ വേണം. പക്ഷെ കേരളത്തിന് നൽകേണ്ടത് ലഭിക്കാൻ ഡൽഹിയിൽ ചെന്നയ് യാചിക്കട്ടെ എ൩ന്നാണ് നിലപാട്. കേരളത്തിലെ ജനങ്ങളെ കൊണ്ട് പിച്ചച്ചട്ടിയെടുപ്പിക്കും എന്നൊരു തീരുമാനവുമെടുത്തിട്ടു ഇവിടെ വന്നു വോട്ടു ചോദിയ്ക്കാൻ നാണമില്ലേ ഇവർക്ക്. മോഡി പറയുന്നതെന്തും അപ്പാടെ വിഴുങ്ങുന്ന കേരളത്തിലെ ബി ജെ പിക്കാർ സത്യത്തിൽ കേരളത്തിലെ ജനത്തിനെതിരാളെ. ജനം തെരുവിൽ കിടന്നു തെണ്ടിയാലും തങ്ങൾക്കു എല്ലാവരും വോട്ടു ചെയ്യണമെന്ന് പറയാൻ ഇവർക്ക് എങ്ങിനെ തോന്നുന്നു.

കേരളത്തിലെ ജനമിതു തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തെ സാമ്പത്തികമായി തകർക്കാൻ ശപഥമെടുത്ത കേന്ദ്ര സർക്കാരും, ഇവിടത്തെ ബി ജെ പി യും തക്കത്തിനനുസരിച്ചു നിറം മാറുന്നവരാണെന്നു ജനം മനസിലാക്കിക്കഴിഞ്ഞു. അതുകൊണ്ടാണല്ലോ മോഡി ഇവിടെ വന് തന്റെ ഗ്യാരണ്ടി ഏന് പറഞ്ഞപ്പോൾ അത് ഏതൊക്കെ എന്ന് പോലും അന്വേഷിച്ചറിയാൻ ജനം മിനക്കെടാത്തതു.

തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പെട്ടി ഓട്ടോയില്‍ പത്ത് കിലോ അരി കൊടുത്താല്‍ അതില്‍ വീഴുന്നവരാണ് കേരളത്തിലെ വോട്ടര്‍മാരെന്നാണോ മോദിയും ബിജെപിയും കണക്കുകൂട്ടുന്നത്. മലയാളികള്‍ക്ക് വിലക്കുറവില്‍ അരി കൊടുക്കുന്നത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലൂടെയും റേഷന്‍ കടയും വഴിയാണ്. നമുക്ക് 14000 ത്തോളം റേഷന്‍ കടകളുണ്ട്, ഇരുപതിനായിരത്തോളം മാവേലി സ്‌റ്റോറുകളുണ്ട്. നീതി സ്‌റ്റോറുകളുമുണ്ട്. അങ്ങനെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഗ്രാമങ്ങളിലേക്ക് കൃത്യമായി അരിയെത്തിക്കുന്ന ഔദ്യോഗിക നെറ്റ്​വര്‍ക്കുണ്ട്. ആ അരിപോലും തടസ്സപ്പെടുത്തുന്ന നിലപാടല്ലേ കേന്ദ്രം സ്വീകരിക്കുന്നത്. എന്നിട്ടാണ് ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ പെട്ടി ഓട്ടോ വഴി അരി വിതരണം നടത്തുന്നത്. എത്രമാത്രം അപഹാസ്യമാണത്. ഇതെല്ലാം വോട്ടാകുമെന്നാണോ ഇവരെല്ലാം കരുതിയിരിക്കുന്നത്. ഇവര്‍ക്ക് ആത്മാര്‍ഥമായി ജനങ്ങള്‍ക്ക് അരികൊടുക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് അനുവദിക്കുകയല്ലേ വേണ്ടത്. നമ്മുടെ നാട്ടില്‍ ഭക്ഷ്യ ധാന്യങ്ങളുടെ വില വര്‍ധിച്ചിട്ട് മാസങ്ങളായി. ഇപ്പോള്‍ ഈ ഡിസംബര്‍ മാസത്തില്‍ മാത്രമാണോ ഈ തിരിച്ചറിവുണ്ടായത്. അരി പൂഴ്ത്തിവെച്ച് ഇവിടേയുള്ള അടിയാളന്മാര്‍ക്ക് കഞ്ഞി വിതരണം ചെയ്യുന്ന തമ്പ്രക്കന്‍മാരുടെ ചരിത്രം നമ്മല്‍ പഠിച്ചിട്ടുണ്ട്. അങ്ങനൊരു പൂതി ചില ബി ജെ പി നേതാക്കൾ അടുത്തിടെ അറിയാതെ തുറന്നു പറയുകയും ചെയ്തിരുന്നു. അതിന് സമാനമല്ലേ കേന്ദ്രം ഇപ്പോള്‍ ചെയ്യുന്നത്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയുമെന്നതില്‍ സംശയമില്ല.

ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ അമ്പത് രൂപയ്ക്ക് പെട്രോള്‍ തരുമെന്നായിരുന്നു മോദിയുടെ ഗ്യാരണ്ടി. എന്നിട്ട് പത്ത് വര്‍ഷം പൂര്‍ത്തിയായിട്ടും ആര്‍ക്കെങ്കിലും അമ്പത് രൂപയ്ക്ക് പെട്രോള്‍ ലഭിക്കുന്നുണ്ടോ. പാചക വാതക സബ്‌സിഡി ഗ്യാരണ്ടിയായിരുന്നു മോഡി വന്നപ്പ്പോൾ , എത്രപേര്‍ക്കത് കിട്ടുന്നുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും വിലക്കയറ്റം ഇല്ലാതാക്കുമെന്നും ഗ്യാരണ്ടിയായിരുന്നില്ലേ. ഈ ഗ്യാരണ്ടിയൊക്കെ നടപ്പിലായത് ആര്‍ക്കെങ്കിലും കാണിച്ച് തരാമോ? എന്നിട്ടാണോ വീണ്ടും ഗ്യാരണ്ടിയുമായി വോട്ടര്‍മാരുടെ മുന്നിലേക്ക് വരുന്നത്. കേരളത്തിലെ വോട്ടര്‍മാര്‍ അത്ര വലിയ വിഡ്ഢികളാണെന്നാണോ ഇവരെല്ലാം ധരിച്ചിരിക്കുന്നത്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് വിശ്വാസ രാഷ്ട്രീയം പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. പക്ഷേ, കേരളത്തില്‍ ഈ ഏര്‍പ്പാടൊന്നും നടപ്പിലാവാന്‍ പോവുന്നില്ലെന്ന് ഇവര്‍ മനസ്സിലാക്കണം.

Leave a Reply

Your email address will not be published. Required fields are marked *