Your Image Description Your Image Description
Your Image Alt Text

തൃശ്ശൂര്‍ ലോക്സഭാമണ്ഡലത്തില്‍ സി.പി.ഐ.ക്ക് ഇത്തവണ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ രണ്ടാമതൊരാലോചന വേണ്ടിവന്നിട്ടുണ്ടാകില്ല. തൃശ്ശൂരിലെ സാധാരണക്കാര്‍ തുടങ്ങി എതിര്‍ചേരിയിലുള്ളവരോടുവരെ ബന്ധം സ്ഥാപിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന വി.എസ്. സുനില്‍കുമാര്‍ പാര്‍ട്ടിയുടെ ഏറ്റവും മികച്ച പോരാളിയാണെന്നു തിരിച്ചറിഞ്ഞാണ് രംഗത്തിറക്കുന്നത്.

തൃശ്ശൂര്‍ ലോക്സഭാമണ്ഡലത്തില്‍ അന്തിക്കാട്ടുകാരനായ സുനില്‍കുമാറിന്റെ കന്നിയങ്കമാണിത് , തൃശ്ശൂര്‍ ജില്ലയില്‍ ഇത് നാലാമങ്കവും. മൂന്നു മത്സരങ്ങളിലും ജയിച്ച് നിയമസഭയിലെത്തി. മൂന്നാം വിജയം കൃഷി മന്ത്രിയെന്ന പദിവിയിലേക്കെത്തിച്ചു. ഈ പദവിയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. സാമൂഹികപ്രശ്‌നങ്ങളില്‍ രാഷ്ട്രീയംനോക്കാതെ ഇടപെട്ടും സാംസ്‌കാരികരംഗത്ത് സജീവമായും ജനങ്ങളോട് അടുത്തുനിന്ന വ്യക്തിബന്ധങ്ങളാണ് പാര്‍ട്ടി സുനിൽ കുമാറിയിൽ ജയസാധ്യതയുടെ ആണിക്കല്ലായി കരുതുന്നത്. ജില്ലയിലെ ചേര്‍പ്പ്, കയ്പമംഗലം, തൃശ്ശൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങളില്‍നിന്നുള്ള ജയവും വി എസ്സിന് കരുത്തേകുന്നു.

ഏറെ പ്രേത്യേകതയുണ്ട് സുനിൽകുമാറിന്റെ തൃശൂരിന്.
സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്ക് മുന്നേ തിരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയ മണ്ഡലമാണ് തൃശ്ശൂര്‍. ബി.ജെ.പി എ പ്ലസ് മണ്ഡലമായി കണക്കാക്കുന്ന ഇടം. മോദിയുടെ വരവ് കൊണ്ടും സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടുമെല്ലാം സ്റ്റാര്‍ മണ്ഡലമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലം. സി.പി.ഐയുടെ കുത്തക എന്ന നിലയ്ക്ക് മണ്ഡലം തിരിച്ചുപിടിക്കുക ഇത്തവണ അവരെ സംബന്ധിച്ച് അഭിമാന പോരാട്ടമായി കണക്കാക്കുന്ന സ്ഥലം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളമാണെങ്കില്‍ മണ്ഡല ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ടി.എന്‍ പ്രതാപന്‍ 2019 ല്‍ ജയിച്ചുകയറിയ പൂര നഗരി. ഇവിടെ മറ്റൊരു തിരഞ്ഞെടുപ്പിന് കൂടി അരങ്ങൊരുങ്ങിയിരിക്കുകയാണ്. രാഷ്ട്രീയത്തിനൊപ്പം വിശ്വാസം കൂടെ മുറുകെ പിടിക്കുന്ന തൃശ്ശൂരില്‍ ഇത്തവണ മത്സരം തീ പാറുമെന്ന് ഉറപ്പ്.രാഷ്ട്രീയത്തിനൊപ്പം ഉറച്ച വിശ്വാസം കൂടി മുറുകെ പിടിക്കുന്ന ജനങ്ങളുടെ നാടാണ് തൃശ്ശൂര്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ അയോധ്യാ പ്രതിഷ്ഠയോട് അനുബന്ധിച്ച് മോദി തൃശ്ശൂരിലെത്തുന്നതും ഇതേ ലാക്കോടെയാണു . ഇവിടെയാണ് ഗുരുവായൂർ. ഇവിടെ തന്നെയാണ് സുരേഷ് ഗോപി സ്വർണ കിരീടം നൽകിയ കൊരട്ടി മാതാവിന്റെ ആരാധന കേന്ദ്രം. ഒപ്പം വിവിധ ക്രിസ്തവ വിഭാഗങ്ങളുടെ ആരാധനാലയങ്ങളും തൃശൂരിനെ ഭക്തിയുടെ മണ്ഡലമായി മാറ്റുന്നു.

2014 ൽ സി പി ഐ യുടെ സി എൻ ജയദേവൻ 42.2 % വോട്ടുകൾ നേടി വിജയിച്ചതാണെങ്കിൽ 2019 ൽ രാജാജി മാത്യു തോമസിന് നേടായനായത് 30.9% വോട്ടുകൾ മാത്രം. 2019വൽ ടി എൻ പ്രതാപൻ നേടിയത് 39.8% വോട്ടുകൾ. 2009 ൽ ബി ജെ പി യുടെ രമാ രഘുനന്ദൻ നേടിയ 6. 7 ശതമാനം വോട്ടുകൾ 2014
ൽ 11.15 ആളാക്കി കെ പി ശ്രീശാന് ഉയർത്തി. പിന്നീട് വന്ന സുരേഷ് ഗോപി അത് 28 ശതമാനമാക്കി. അതിന്റെ പകുതി പോലും ഇത്തവണ സുരേഷ് ഗോപിയോ മറ്റേതെങ്കിലും ബി ജെ പി സ്ഥാനാർത്ഥിക്കോ നേടാനാകില്ല എന്നതാനു യാഥാർഥ്യം. . പ്രധാനമന്ത്രിയുടെ രവ്, സുരേഷ് ഗോപിയുടെ മണ്ഡലത്തിൽ ഷോ , ഏറ്റവുമൊടുവിൽ വി എസ് സുനിൽ കുമാർ എന്ന ഇടതു പക്ഷത്തെ കരുത്തന്റെ രംഗ പ്രവേശം. എന്നിവയെല്ലാം കൊണ്ട് ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് തൃശ്ശൂര്‍. ഏറ്റുമുട്ടാന്‍ കരുത്തരായ മൂന്ന് സ്ഥാനാര്‍ഥികള്‍.

ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് തൃശ്ശൂര്‍. ഏഴ് മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന തൃശ്ശൂര്‍ മുഴുവന്‍ ഇടതുപക്ഷത്തിന്റെ കയ്യിലാണ്. അതുകൊണ്ടു തന്നെ മണ്ഡലം തിരിച്ചുപടിക്കാനാവും എന്നതില്‍ സംശയമില്ല. സ്ഥാനാര്‍ഥികളെയൊന്നും വിലകുറച്ച് കാണുന്നില്ലെങ്കിലും ശക്തമായ മത്സരം തന്നെയായിരിക്കും തൃശ്ശൂരില്‍ നടക്കുക. പക്ഷേ, അത് ഇടതുപക്ഷവും യു.ഡി.എഫും തമ്മിലായിരിക്കും. കഴിഞ്ഞ തവണ ബി.ജെ.പി വോട്ട് വര്‍ധിപ്പിച്ചത് അന്നത്തെ പ്രത്യേക സാഹചര്യം കൊണ്ടാണ്. മോഡി വന്നിടത്തൊക്കെ അത് വോട്ടാകും ബി ജെ പി സ്ഥാനാർഥി ജയിക്കും എന്നാണ് കരുതുന്നതെങ്കിൽ പാര്ലമെന്റ് മുഴുവൻ ബിജെപി കറകൊ൦ണ്ട നിറയേണ്ടതല്ലേ.

തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പേ ബി ജെ പി ക്കാരുടെ ഭാരത് അരി വിതരണം നടന്ന ഇടമാണ് തൃശ്ശൂര്‍. കരുവന്നൂർ തട്ടിപ്പു നടന്നത് ഇവിടെയാണ്.

ഇനിയൊരിക്കല്‍ കൂടെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് വോട്ടര്‍മാര്‍ക്ക് നല്ല ബോധ്യമുണ്ട്. ഈ ബോധ്യം ഇടതുപക്ഷത്തിന് അനുകൂലമാവും.

ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി നിര്‍ണായകമായ ഇടമാണ് തൃശ്ശൂര്‍. മണിപ്പുര്‍ വിഷയത്തിലൊക്കെ മോദി സര്‍ക്കാരെടുത്ത നിലപാടില്‍ തൃശ്ശൂരിലെ ഒരു ക്രിസ്ത്യന്‍ വിഭാഗക്കാരും യോജിക്കുന്നില്ല . രാജ്യത്തു മതേതരത്വം തുടരണം, എല്ലാ വിഭാഗക്കാർക്കും ഇവിടെ സമാധാനമായി ജീവിക്കണം എന്നാഗ്രഹമുള്ള ജനമാണ് തൃശൂരിലേത്. സുരേഷ് ഗോപിയെ പോലൊരു സിനിമ നടനെ തൃശൂരിൽ നിർത്തി വിജയിപ്പിച്ചിട്ടു ബി ജെ പി ക്കു നേട്ടമെന്താണെന്നു അവർക്കു തന്നെ വിവരിക്കാനാകുന്നില്ല. യു ഡി എഫ് സ്ഥാനാര്ഥിയാകട്ടെ പോപ്പുലർ ഫ്രണ്ടുകാരുടെ പിന്തുണ ആവോളം ആസ്വദിക്കുന്നു. ഒരു വശത്തു ബി ജെ പി വർഗീയതയും മറു വശത്തു പോപ്പുലർ ഫ്രോൻറ് വർഗീയതയും തൃശ്ശൂരിൽ പിടി മുറുകുമ്പോൾ ജനത്തിന് മുന്നിൽ ഒരു ഓപ്ഷൻ മാത്രമേ ഉള്ളോ. അത് ഇടതു സ്ഥാനാർഥി മാത്രമാണെന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *