Your Image Description Your Image Description
Your Image Alt Text

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ‘ബാപ്സ്’ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേത്ര ദർശനത്തിനെത്തുമ്പോൾ ധരിക്കേണ്ട വസ്ത്രമുൾപ്പടെയുള്ള മാർഗനിർദേശങ്ങൾ ക്ഷേത്രത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഫെ​ബ്രു​വ​രി 14ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വെ​ബ്‌​സൈ​റ്റ്​ വ​ഴി​യും ആ​പ്പി​ലൂ​ടെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് മാ​ത്ര​മാ​യി​രി​ക്കും ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. ക്ഷേ​ത്ര​ത്തി​ന​ക​ത്ത്​ ബാ​ഗ്, ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല. ആ​ഴ്ച​യി​ല്‍ ആ​റു​ദി​വ​സം ഏ​തു മ​ത​ത്തി​ല്‍പെ​ട്ട​വ​ര്‍ക്കും ക്ഷേ​ത്ര​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്.തി​ങ്ക​ളാ​ഴ്ച ക്ഷേ​ത്രം അ​ട​ച്ചി​ടും.

ചൊ​വ്വ​മു​ത​ല്‍ ഞാ​യ​ര്‍വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് സ​ന്ദ​ര്‍ശ​ക​രെ അ​നു​വ​ദി​ക്കു​ക. ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്. ആ​ത്മീ​യ അ​ന്ത​രീ​ക്ഷ​ത്തി​ന് കോ​ട്ടം ത​ട്ടാ​തി​രി​ക്കാ​നാ​ണി​തെ​ന്ന് ക്ഷേ​ത്ര മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

കഴുത്ത്, കൈമുട്ട്, കണങ്കാൽ എന്നിവയ്ക്കിടയിലുള്ള ശരീരഭാഗം മറച്ചിരിക്കണം. തൊപ്പി, ടീഷർട്ട്, സുതാര്യമായതോ, ഇറുകിയതോ ആയ വസ്ത്രങ്ങൾ, മാന്യമല്ലാത്ത ഡിസൈനിലുള്ള വസ്ത്രങ്ങൾ എന്നിവ ധരിക്കരുത്. ശ്രദ്ധ തിരിക്കുന്ന ശബ്ദം, പ്രതിഫലനങ്ങൾ എന്നിവ ഉണ്ടാക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. ക്ഷേത്ര സമുച്ചയത്തിനുള്ളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ സാധിക്കില്ല. പുറത്തുനിന്നുള്ള ഭക്ഷണം, വെള്ളം എന്നിവയും അനുവദനീയമല്ല. ഡ്രോണുകൾ പറത്താനും അനുവാദമില്ല. മാർഗനിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും നിർദേശമുണ്ട്.

ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ ആണ് സന്ദർശകർക്കായി ക്ഷേത്രം തുറന്ന വാർത്ത പങ്കുവച്ചത്. ‘‘കാത്തരിപ്പിന് അവസാനം. അബുദാബി ക്ഷേത്രം സന്ദർശകർക്കും ഭക്തർക്കുമായി തുറന്നിരിക്കുന്നു.’’ ക്ഷേത്രത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ട് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *