Your Image Description Your Image Description
Your Image Alt Text

വാ​ഷിം​ഗ്ട​ൺ ഡി​സി:  ഗാ​സ​യി​ലേ​ക്ക് ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും എ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. ഗാ​സ​യി​ൽ ഭ​ക്ഷ​ണം കാ​ത്തു നി​ന്ന​വ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ പ്ര​ഖ്യാ​പ​നം. അ​മേ​രി​ക്ക​ൻ സൈ​ന്യം അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​യ​ർ ഡ്രോ​പ് ചെ​യ്യു​മെ​ന്നും ക​ട​ൽ മാ​ർ​ഗ​വും സ​ഹാ​യ​മെ​ത്തി​ക്കു​മെ​ന്നും ബൈ​ഡ​ൻ അ​റി​യി​ച്ചു.

വ്യാഴാഴ്ച രാവിലെയാണ് ഗാസ സിറ്റിയിലെ അൽ – റാഷീദ് സ്ട്രീറ്റിലെ നബുൽസി മേഖലയിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത ആയിരക്കണക്കിന് സാധാരണക്കാർക്ക് നേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തത്. 760 പേർക്ക് പരിക്കേറ്റു. ആക്രമാസക്തമായ ജനക്കൂട്ടം സൈന്യത്തിനെതിരെ തിരിഞ്ഞെന്നും മിക്കവരും കൊല്ലപ്പെട്ടത് തിക്കിലും തിരക്കിലും പെട്ടും സഹായ ലോറികൾ ഇടിച്ചുമാണെന്നും ഇസ്രയേൽ വാദിക്കുന്നു. ജനക്കൂട്ടത്തിൽ നിന്ന് ലോറികളെ സുരക്ഷിതമായി കടത്തിവിടാൻ മുന്നറിയിപ്പ് വെടിയുതിർത്തെന്നും സൈന്യം പറയുന്നു. ഇതുവരെ 30,200ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *