Your Image Description Your Image Description
Your Image Alt Text

ബംഗളൂരു: നഗരത്തിലെ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ  സെൻട്രൽ ക്രൈംബ്രാഞ്ച്  കസ്റ്റഡിയിലെടുത്തു. തീവ്രത കുറഞ്ഞ ഐ.ഇ.ഡിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് സംശയം. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഒരാള്‍ കഫേയില്‍ ബാഗ് ഉപേക്ഷിച്ച് പോയതായി കണ്ടെത്തിയിരുന്നു.

കസ്റ്റഡിയിലെടുത്തയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ല. സ്ഫോ​ട​ന​വുമായി ബന്ധപ്പെട്ട് പൊ​ലീ​സ് യു.​എ.​പി.​എ പ്ര​കാ​രം കേ​സെ​ടു​ത്തിട്ടുണ്ട്. ബോം​ബ് സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ഡി.​ജി.​പി അ​ലോ​ക് മോ​ഹ​ൻ പ​റ​ഞ്ഞു. പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സി​റ്റി പൊ​ലീ​സ് ക​മി​ഷ​ണ​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.05നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ക​ഫേ​യി​ലെ കൈ​ക​ഴു​കു​ന്ന സ്ഥ​ല​ത്ത് യു​വാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു​പോ​യ ബാ​ഗി​ൽ​നി​ന്നാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​താ​യി ക​ഫേ സ്ഥാ​പ​ക​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ദി​വ്യ രാ​ഘ​വേ​ന്ദ്ര പ​റ​ഞ്ഞു. പരിക്കേറ്റവരിൽ നാൽപ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും കേൾവിശക്തി നഷ്ടമായേക്കും. തീവ്രവാദ ആക്രമണമാണ് നടന്നതെന്നും കോൺഗ്രസ് സർക്കാർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *