Your Image Description Your Image Description
Your Image Alt Text

നിയമം കടുപ്പിച്ചപ്പോൾ ആർക്കും ബ്രിട്ടൻ വേണ്ടാതായി; വിദേശ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ കുത്തനെ ഇടിവ്; പഠിക്കാൻ ആഗ്രഹിച്ചവർ ഇപ്പോഴും എത്തുന്നു; കുടിയേറാൻ ആഗ്രഹിച്ചവർ പിന്നോക്കം വലിയുന്നു; ഇടിച്ചു കയറ്റത്തിന് വഴി ഒരുക്കി കോടികൾ സമ്പാദിച്ച കേരളത്തിലെ ഏജൻസികൾക്കു നിരാശാക്കാലം

നിയമം കടുപ്പിച്ചപ്പോൾ ആർക്കും യു കെ യിലേക്ക് പോകണ്ടാ , യു കെ യിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തിൽ വളരെ കുറവ് . ഇന്ത്യയിൽ നിന്നും നൈജീരിയയിൽ നിന്നും യുകെയിൽ എത്തിയവർ പഠിക്കാനല്ല, കുടിയേറാനാണ് വിദ്യാർത്ഥി വിസ ഉപയോഗിച്ചതന്ന ആരോപണത്തെ തുടർന്നാണ് നിയമം കടുപ്പിച്ചത് .

ഏകദേശം മൂന്നിലോന്ന് വിദ്യാർത്ഥികൾ ബ്രിട്ടൻ നിയമം കടുപ്പിച്ചപ്പോൾ പിൻവാങ്ങിയെന്നാണ് 60 യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇനിയും ഇതിൽ അധികം യൂണിവേഴ്‌സിറ്റികളുടെ കണക്ക് പുറത്തു വരാനിരിക്കുന്നതേയുള്ളു .

വിദ്യാർത്ഥികൾ മാറി നിൽക്കുന്നത് ഗുണവും ദോഷവും ഉണ്ടെങ്കിലും ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ ഗുണ വശങ്ങൾ മാത്രമാണ് കാണുന്നത് . വിസ ചാർജുകൾ വർധിപ്പിച്ച നടപടി പോലും വിദ്യാർത്ഥികളെ പിന്നോക്കം വലിക്കുന്നു എന്നാണ് യൂണിവേഴ്‌സിറ്റികൾ ചൂണ്ടിക്കാട്ടുന്നത്.

ആശ്രിത വിസയുടെ കാര്യത്തിൽ ഉണ്ടായ തിരിച്ചടിക്കൊപ്പം അപേക്ഷ ഫീസും യു കെ യിലെ ജീവിത ചിലവുമൊക്കെ ഇപ്പോൾ വിദ്യാർത്ഥികളെ പലവട്ടം ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ്. മുൻ വർഷങ്ങളിൽ വന്നവർ വെറും കയ്യോടെ തിരിച്ചെത്തിയതും യുകെയിൽ പഠിക്കാൻ എത്തിയെന്ന ഒറ്റക്കാരണം കൊണ്ട് ആത്മഹത്യ ചെയേണ്ടി വന്ന അപൂർവ്വം വിദ്യാർത്ഥികളുടെ അനുഭവങ്ങളും, നേരിട്ടും അല്ലാതെയും വിദ്യാർത്ഥികളുടെ ഒഴുക്കിനെ തടയുന്നു .

ജനുവരി ഇൻ ടേക്കിൽ തന്നെ മൂന്നിൽ ഒന്നു വിദ്യാർത്ഥികൾ ഇല്ലാതായി എന്നാണ് ഇപ്പോൾ യൂണിവേഴ്സിറ്റികൾ ചൂണ്ടിക്കാട്ടുന്നത് . ബ്രിട്ടനിലെ വിദ്യാർത്ഥികൾ നൽകുന്നതിന്റെ മൂന്നിരട്ടി വരെ വിദേശ വിദ്യാർത്ഥികളിൽ നിന്നും വാങ്ങാൻ ശ്രമിച്ചിരുന്ന യൂണിവേഴ്സിറ്റികൾക്ക് ഈ വിദ്യാർത്ഥികൾ വെറും കറവപ്പശുക്കൾ മാത്രമായിരുന്നു.

യൂണിവേഴ്സിറ്റികൾക്ക് ഇത്തരത്തിൽ വിദ്യാർത്ഥികളെ സപ്ലൈ ചെയ്യാൻ കേരളത്തിൽ അടക്കം സജീവമായി രംഗത്ത് ഉണ്ടായിരുന്നത് നൂറു കണക്കിന് സ്വകാര്യ ഏജൻസികളാണ്. ഒരു വിദ്യാർത്ഥിയെ നൽകുമ്പോൾ ആദ്യ വർഷത്തെ ഫീസിൽ നിന്നും തന്നെ ഏഴു ലക്ഷം രൂപയോളം ഏജൻസികൾക്ക് കമ്മീഷനായി ലഭിക്കുന്നു .

അങ്ങനെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ കയറ്റി വിടുമ്പോൾ എജന്റുമാരുടെ കയ്യിൽ കിട്ടുന്നത് കോടികളാണ് . ആർക്കും വേണ്ടാത്ത, ഗുണ നിലവാരമില്ലാത്ത കോഴ്‌സുകളിലേയ്ക്ക് വിദ്യാർത്ഥികളെ സപ്ലൈ ചെയ്ത എജൻസികൾക്കാണ് ഈ കൊയ്ത്ത് കിട്ടിയത്.

മികച്ച യൂണിവേഴ്‌സിറ്റികൾ ഏജൻസികൾക്ക് നൽകുന്ന കമ്മീഷൻ കുറവായതിനാൽ മലയാളി വിദ്യാർത്ഥികൾക്ക് ഏജൻസികൾ ശുപാർശ ചെയ്യുന്നത് അവർക്ക് കൂടുതൽ കമ്മീഷൻ കിട്ടുന്ന , ഗ്രേഡിൽ പിന്നോക്കം നിൽക്കുന്ന യൂണിവേഴ്സിറ്റികളെയാണ്.

ഒരു പ്രയോജനവുമില്ലാത്ത നൂറുകണക്കിന് കോഴ്‌സുകളിലേയ്ക്കാണ് ഇങ്ങനെ മലയാളി വിദ്യാർത്ഥികൾ തിക്കി തിരക്കി എത്തിയത്. പഠിക്കാനുള്ള കോഴ്‌സിന്റെ മേന്മ നോക്കുന്നതിനേക്കാൾ എവിടെയാണ് വാടക കുറവ്, എവിടെയാണ് ജീവിത ചെലവ് കുറവ്, എവിടെയാണ് പാർട്ട് ടൈം ജോലി കിട്ടാൻ സാധ്യത എന്ന കാര്യങ്ങൾക്കാണ് ഏജൻസികളും വിദ്യാർത്ഥികളും മുൻഗണന നൽകിയത്.

ലക്ഷക്കണക്കിന് രൂപ യൂണിവേഴ്സിറ്റികൾക്ക് നൽകിയപ്പോൾ ആ പണം ജീവിതത്തിൽ ഒരു പ്രയോജനവും തിരിച്ചു നൽകില്ലന്ന് മിക്ക വിദ്യാർത്ഥികളും സ്വപ്നത്തിൽ പോലും കരുതിയില്ല. ബ്രിട്ടീഷ് സർക്കാർ കടുത്ത നടപടികളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചതോടെ ഏതാനും വർഷമായി കോടികളുടെ കൊയ്ത്തു നടത്തിയ കേരളത്തിലെ സ്വകാര്യ ഏജൻസികൾക്കിപ്പോൾ വരുമാനമില്ലാതായി .

പ്രധാനമായും വിദേശ വിദ്യാർത്ഥികൾക്ക് ആശ്രിത വിസ അനുവദിക്കേണ്ടന്ന തീരുമാനമാണ് ഗ്രാജുവേറ്റ് റൂട്ടിൽ എത്തിയ വിദ്യാർത്ഥികളെ പിന്നോക്കം പിടിച്ചു വലിച്ചത്. എങ്ങനെയും യുകെയിൽ എത്തി കെയർ ജോലിക്കുള്ള വിസ സംഘടിപ്പിച്ചു യുകെയിൽ സ്ഥിരമായി തങ്ങാമെന്ന വഴി ആയിരങ്ങൾ തിരഞ്ഞെടുത്തപ്പോൾ അപകടം മണത്ത സർക്കാർ കുടുംബവുമായി എത്തുന്നവരെ തടയാൻ തന്നെ തീരുമാനിച്ചു ..

കടുത്ത തീരുമാനമാവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അർഹതയുള്ള വിദ്യാർത്ഥികളെയും ഈ തീരുമാനങ്ങൾ നിരാശപ്പെടുത്തുകയാണ്. അനേകായിരങ്ങൾ ഒറ്റയടിക്ക് വന്നതോടെ പാർട്ട് ടൈം ജോലി ചെയ്തു പഠന ആവശ്യത്തിനുള്ള പണം കണ്ടെത്താമെന്ന പ്രതീക്ഷയും പൊലിഞ്ഞതോടെ സാധാരണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മുൻപിൽ ബ്രിട്ടൻ ഒരു മരീചിക ആയി മാറി .

ഇതോടൊപ്പം പഠനം കഴിഞ്ഞു രണ്ടു വർഷം ജോലി കണ്ടുപിടിക്കാനുള്ള സാവകാശം നൽകുന്ന പോസ്റ്റ് സ്റ്റഡി വിസയുടെ കാര്യത്തിലും സർക്കാർ കടും വെട്ടിനു തയ്യാറെടുക്കുകയാണ് . രണ്ടു വർഷമെന്നത് ആറുമാസമായി മാറ്റണമെന്നാണ് സർക്കാരിന് മുന്നിൽ എത്തിയ ശുപാർശ.

ആറു മാസത്തിനുള്ളിൽ ജോലി കണ്ടെത്തുകയെന്ന ഭീകര ശ്രമത്തിൽ കാലിടറി വീഴുമോയെന്ന ഭയമാണ് വിദേശ വിദ്യാർത്ഥികളെ അലട്ടുന്നതും പിന്നോക്കം വലിക്കുന്നതും

Leave a Reply

Your email address will not be published. Required fields are marked *