Your Image Description Your Image Description
Your Image Alt Text

ഇന്ത്യൻ രാഷ്ട്രീയത്തിലെ നിഗൂഢ സഞ്ചാരി എന്ന  പദം വ്യക്തമായി ചേരുക മഹാരാഷ്ട്രയുടെ രാഷ്ട്രീയ അതികായൻ ശരദ് പവറിനു തന്നെ. വീണ്ടും പവർ തെളിയിച്ചിരിക്കുന്നു ‘വഴങ്ങേണ്ടിടത്ത് വഴങ്ങിയും ഇടയേണ്ടിടത്ത് ഇടഞ്ഞും രാഷ്ട്രീയ ചേരി തിരിവുകൾക്കൊപ്പം, പദവികൾക്കൊപ്പം സഞ്ചരിച്ചു തനിനിയും മുന്നോട്ടു പോകണമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നിരയെ ആശങ്കയിലാക്കി ശരത് പവാറിന്റെ പുതിയ നീക്ക ഉദ്ധവ് താക്കറെ എന്ന അതികായനെ വീഴ്ത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിണ്ഡെയ്ക്കും, സ്വന്തം പാർട്ടി പിടിച്ചെടുത്ത തന്നെ പുറത്താക്കിയ മരുമകൻ അജിത് പവാറിനും, മഹാരാഷ്ട്ര ബിജെപിയുടെ ചാണക്യൻ ദേവേന്ദ്ര ഫഡ്നാവിസിനും സ്വന്തം വീട്ടിൽ പ്രതിപക്ഷ നിരയിലെ മുഖ്യനായ ശരദ് പവർ സുഭിക്ഷമായ അത്താഴമൊരുക്കുമ്പോൾ ഒരു ചോദ്യത്തിനുയ ഉത്തരമായിശരത് പവാറും അനുയായികളും എങ്ങോട്ടേക്കാണ്. നേരെ ബിജെപി പാളയത്തിലേക്ക്?

ബാരാമതിയില്‍ ഒരു സർക്കാർ പരിപാടിയ്ക്ക് എത്തുന്ന മൂവരോടും തന്‍റെ വസതിയിലെ അത്താഴ വിരുന്നിലെത്തണമെന്നാണ് പവാർ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പവാറിന്‍റെ നീക്കത്തെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ സൂക്ഷമതയോടെയാണ് വീക്ഷിക്കുന്നത്. ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിച്ചതും അജിത് പവാർ എൻ സി പിയെ പിള‍ർത്തിയതുമെല്ലാം മറന്നുള്ള പവാറിന്‍റെ പുതിയ നീക്കത്തിന് പിന്നിലെ ബുദ്ധികേന്ദ്രം മകള്‍ സുപ്രിയ സുലേതന്നെയാണെന്ന് വ്യക്തം.

ബാരാമതിയിലെ എം പിയാണ് ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലേ. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ സുപ്രിയക്കെതിരെ അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെ എൻ ഡി എ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്. അത്അ വെട്ടണം. തനിക്കു സെഹ്‌സാൻ സുപ്രിര്യയെ പാർട്ടിയുടെ നേതൃനിരയിലെത്തിക്കണം. അതിനു തടസം നിൽക്കുന്ന അജിത് പവാറിനെ അനുമയിപ്പിക്കണം. ഒപ്പം മകളുടെ സ്ഥാനം സുരക്ഷിതമാക്കാൻ എൻ ഡി യിലേക്ക് നീങ്ങണം. അതിനാണ് ഏക്‌നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ ബരാമതിയിലെ വസതിയിലേക്ക് അത്താഴ വിരുന്നിന് ക്ഷണിച്ച്‌ ശരദ് പവാർ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

ആരൺബീ ശരദ് പവർ. അടുപ്പമുള്ളവർ പറയും തികച്ചും നിഗൂഢൻ.
രാഷ്ട്രീയഭേദമന്യേ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പ്രായോഗിക രാഷ്ട്രീയ ചാണക്യൻ. എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പ്രവർത്തിക്കും എന്ന കാര്യം നിഗൂഢം. മനസ്സിലുള്ള കാര്യങ്ങൾ ഊഹിച്ചെടുക്കാൻ അടുപ്പമുള്ളവർക്ക് അസാധ്യം. പതുങ്ങിയിടത്ത് നിന്ന് എതിർപാളയത്തിലേക്ക് പ്രഹരശേഷിയുള്ള ശരങ്ങളെയ്യാനും രാഷ്ട്രീയ തന്ത്രങ്ങൾ മെനയാനും കെൽപ്പുള്ള നേതാവ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ പല പാർട്ടികൾക്കും പലപ്പോഴായി പവാർ ഏൽപ്പിച്ച പ്രഹരങ്ങൾ അത്ര ചെറുതല്ല. “രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും സ്ഥിരം മിത്രങ്ങളും ഇല്ല, ഉള്ളത് സ്ഥാനങ്ങളും പാർട്ടിയും മാത്രം” എന്നത് പവാറിന്റെ കാര്യത്തിൽ ചെറിയൊരു തിരുത്തലുമാകാം, ‘രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളേയും മിത്രങ്ങളാക്കി മാറ്റാൻ സാധിക്കും’ എന്നു കൂടി തിരുത്തി വായിക്കേണ്ടി വരും.

2024- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സമവാക്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ജനം. ഏറ്റവും ഒടുവിലെ രാഷ്ട്രീയ നാടകങ്ങളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ പവാറിന്റ ‘ട്രിപ്പിൾ ഷോക്ക്’. എൻ.സി.പി. അധ്യക്ഷ സ്ഥാനം രാജിവെക്കുന്നു, രണ്ടു ദിവസത്തിന് ശേഷം തിരികെ അധ്യക്ഷനാകുന്നു, പാർട്ടിയിലെ ശക്തനായ നേതാവ് അജിത് പവാറിനെ ഗാലറിയിലേക്ക് തള്ളി മകൾ സുപ്രിയ സുലെയേയും പ്രഫുൽ പട്ടേലിനേയും വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കുന്നു, എല്ലാം ശടപടേന്ന്. പിന്നാലെയായിരുന്നു സുപ്രിം കോടതിയുടെ പവാറിനെ തകർത്ത ആ വിധി. യഥാർത്ഥ എൻ സി പി അജിത് പവറിന്റേതാണ്. പാർട്ടി ചിഹ്നം പോലും അജിത് പവർ കൊണ്ട് പോയി. സാർഡ് പവാറും മകളും പെരുവഴിയിലായി.

എന്തനാണ് പവർ നേരത്തെ എൻ സി പി അധ്യക്ഷ സ്ഥാനം രാജി വച്ച് അണികളെ ഞെട്ടിച്ചത്. നെരത്തെ പാർട്ടി വിട്ട് ബി.ജെ.പിയുമായി സഖ്യം ചേർന്ന്, എന്നാൽ പിന്നീട് വീണ്ടും എൻ.സി.പി.യിൽ തിരിച്ചെത്തിയ അജിത് പവാർ വീണ്ടും ബി.ജെ.പിയുമായി അടുക്കുന്നതാണ് രാജിക്ക് പിന്നിൽ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിന്നു. എന്നാൽ ഇക്കാര്യങ്ങളിലൊന്നും തന്നെ ശരദ്‌ പവാർ പ്രതികരിച്ചില്ല. അഭ്യൂഹങ്ങളും ചർച്ചകളും ഉയർന്നു കൊണ്ടേയിരുന്നു.

പവാറിന്റെ രാജി കൃത്യമായ പദ്ധതികളോടെത്തന്നെ ആയിരുന്നു എന്ന് വേണം വിലയിരുത്താൻ. ഭരണം നഷ്ടപ്പെട്ടതോടെ പാർട്ടിയോടും അധ്യക്ഷനോടും ജനങ്ങൾക്കുള്ള മതിപ്പ് അദ്ദേഹത്തിന് മനസ്സിലാക്കാൻ വേണ്ടിയിട്ടായിരുന്നു ഇത്തരത്തിലുള്ള നാടകം എന്ന് മാത്രമല്ല പാർട്ടി തലപ്പത്തേക്ക് അടുത്തതായി ആര് വരണമെന്ന് തീരുമാനിക്കാനുള്ള ഇടവേള കൂടിയായിരുന്നു ആ രണ്ട് ദിവസമെന്നും വിദഗ്ദർ വിലയിരുത്തുന്നു. പവാറിന് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം സുപ്രിയ സുലെയിലും അജിത് പവാറിലും ചുറ്റിപ്പറ്റിയുള്ളതായിരുന്നു.

ഗൂഢ രാഷ്ട്രീയ നീക്കങ്ങളിൽ കൂടി അദ്ദേഹം പലപ്പോഴായി അണികളേയും നേതാക്കളേയും എതിരാളികളേയും ഞെട്ടിച്ചു കൊണ്ടിരുന്നു. എതിരാളിയെ പോലും തന്റെ സൗഹൃദവലയത്തിലെത്തിക്കാനുള്ള മിടുക്ക് രാഷ്ട്രീയ ഭേദമന്യേ സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചു. എതിരാളികൾ പോലും അദ്ദേഹത്തെ അംഗീകരിച്ചു തുടങ്ങിയത് ഇക്കാരണത്താലായിരുന്നു. അണികളോട് ആഴത്തിലുള്ള ആത്മബന്ധം സൃഷ്ടിച്ച് പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുന്ന പവാറിനെ ജനങ്ങളും അംഗീകരിച്ചു. അങ്ങനെയാണ് 1958-ൽ അദ്ദേഹം എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെടുന്നത്, തന്റെ 27-ാം വയസിൽ കോൺഗ്രസിൽ നിന്ന് മത്സരിച്ചായിരുന്നു എം.എൽ.എ. ആകുന്നത്.

യൂത്ത് കോൺഗ്രസിലായിരിക്കെ ഗ്രാമങ്ങളിൽ ചെന്ന് അണികൾക്കിടയിൽ പ്രവർത്തിച്ച അടിത്തറ ശക്തിപ്പെടുത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതായിരുന്നു വസ്തുത. ഈ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് പിളർത്തി വലന്ത് ദാദാ പാട്ടീൽ സർക്കാരിനെ താഴെയിട്ട് ജനതയുമായുള്ള സഖ്യത്തിലൂടെ 1978-ൽ പവാറിന്റെ നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റത്. പത്ത് വർഷങ്ങൾക്ക് ശേഷം, തന്റെ 38-ാം വയസിലായിരുന്നു അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കാലങ്ങൾക്കിപ്പുറം, മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിന്ദെയുടെ നേതൃത്വത്തിൽ വിമതനീക്കത്തിനൊടുവിൽ ബി.ജെ.പി. അധികാരത്തിൽ വന്നത്, 1978-ൽ പവാറിന്റെ നേതൃത്വത്തിൽ സംഭവിച്ചതിന് സമാനമാണ് എന്നത് കാലത്തിന്റെ കാവ്യനീതി.

1969-ൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ഇന്ദിരയ്ക്കൊപ്പമായിരുന്നു പവാർ. വസന്ത് റാവു നായിക് മന്ത്രിസഭയിൽ ആഭ്യന്തരം പവാറിന്റെ കൈയിലും. 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ദിര തോറ്റു, ജനതാ സഖ്യം അധികാരത്തിലേറി. പവാർ കോൺഗ്രസ് (യു) യിലേക്ക് ചേക്കേറി.

1980-ൽ ഇന്ദിരാഗാന്ധി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ (Article – 356 അടിസ്ഥാനത്തിൽ). പവാറിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെ പിരിച്ചുവിട്ടു പിന്നീട് കോൺഗ്രസ് അധികാരത്തിലെത്തി. 1985-ൽ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട പവാർ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി. എം.പി. സ്ഥാനം ഉപേക്ഷിച്ചായിരുന്നു പവാർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാ പാർട്ടിയും ബിജെപിയും പ്രതിപക്ഷത്തിന്റെ ഭാഗമായി, പവാർ പ്രതിപക്ഷ നേതാവും.1987-ൽ ശിവസേനയുടെ ഉദയമാണ് പവാറിനെ വീണ്ടും കോൺഗ്രസ് (ഐ)ൽ എത്തിച്ചത്. 1988-ൽ എസ്.ബി ചവാനെ രാജീവ് ഗാന്ധി കേന്ദ്ര മന്ത്രിയാക്കിയതോടെ പവാർ വീണ്ടും മുഖ്യമന്ത്രിയായി.

1991-ൽ രാജീവ് ഗാന്ധി വധത്തെത്തിന് പിന്നാലെ, പവാർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വയം മുന്നോട്ട് വന്നു, അവകാശവാദം ഉന്നയിച്ചെങ്കിലും നരസിംഹ റാവുവിന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നു എന്നതാണ് ചരിത്രം. വിട്ടുവീഴ്ചയുടെ പ്രതിഫലമെന്നോണം ആഭ്യന്തരം പവാറിനും.1993-ലെ ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയായിരുന്ന സുധാകർ റാവു നായ്ക്കിന്‌ സ്ഥാനം ഒഴിയുന്നു. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പവാർ വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്ക്. തുടർന്നങ്ങോട്ട് പവാറിനെ, ആരോപണങ്ങളും വിവാദങ്ങളും വിടാതെ പിന്തുടർന്നു. സ്ഫോടന പരമ്പരകളും പോലീസ് വെടിവെപ്പും പവാറിനെ പ്രതിക്കൂട്ടിലാക്കി.

എൻ.ഡി.എ. സഖ്യത്തിനെതിരേ രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നേരിടാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ പ്രതിപക്ഷ നിരയിൽ ഏറ്റവും മുതിർന്ന നേതാവിന് പലപ്പോഴും പ്രതിപക്ഷ നിലപാടുകളോട് എതിരഭിപ്രായങ്ങളാണ് ഉണ്ടാകാറ്. പല വിഷയങ്ങളിലും എൻ.ഡി.എയ്ക്ക് അനുകൂല നിലപാടാണ് പാവാർ കൈക്കൊണ്ടത്. അദാനി – മോദി വിഷയത്തിൽ മോദിക്കൊപ്പം നിന്ന പവാർ രാഹുൽ ഗാന്ധിയെ തള്ളിപ്പറഞ്ഞു. അദാനിവിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി.ക്കുമെതിരേ കടന്നാക്രമണം നടത്തിവരുന്ന പ്രതിപക്ഷത്തെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പവാർ രംഗത്തെത്തിയത്. ഹിൻഡൻബർഗ് റിപ്പോർട്ടിനേയും രാഹുൽ ഗാന്ധിയേയും തള്ളി അദാനിയെ പൂർണ്ണമായും പിന്തുണക്കുന്ന നിലപാടായിരുന്നു പവാറിന്റേത്. കോൺഗ്രസ് പാർലമെന്റിൽ ആവശ്യപ്പെട്ട സംയുക്ത പാർലമെന്ററി സമിതി (ജെ.പി.സി.) അന്വേഷണത്തിനോടും വിയോജിച്ചു.

എൻ.ഡി.എ. സഖ്യത്തെ നേരിടാൻ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും കൈകോർത്ത് ഒന്നിക്കുമ്പോഴാണ് സഖ്യത്തിലുള്ള മുതിർന്ന പാർട്ടി നേതാവ് ശരദ്‌ പവാറിന്റെ ‘ഒളിച്ചുകളി’ എന്നത് ഏറെ ശ്രദ്ധേയമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് എന്തുകൊണ്ടും പ്രതിപക്ഷ നിരയ്ക്ക് അഗ്നിപരീക്ഷയാകും എന്നത് കൊണ്ട് തന്നെ എൻ.ഡി.എയെ നേരിടാൻ വേണ്ടി പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമ്പോൾ മുതിർന്ന അംഗം കൂടെയുണ്ടാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

പൊതുമിനിമം പരിപാടിയും പൊടിതട്ടിയെടുക്കുന്ന യുപിഎയും 2024 ലില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ കാട്ടിയാല്‍ പവാര്‍ നോ പറയാന്‍ നില്‍ക്കുമെന്ന് പവാറിനെ അറിയുന്നവര്‍ പറയില്ല. പക്ഷെ പവാറിന്റെ ഇപ്പോളത്തെ പോക്ക് ബി ജെ പി പക്ഷത്തേക്ക് തന്നെയാണ്. അതിനുള്ള കളമൊരുക്കി കൊണ്ടിരിക്കുകയാണ് പവർ. പ്രായോഗിക രാഷ്ട്രീയത്തിന്റെ കളരി പവാറില്‍ നിന്ന് പഠിച്ച് വളര്‍ന്ന അജിത്ത് പവാറിന്റെ ബി ജെ പി പ്രവേശനത്തിനൊപ്പം ഉണ്ടാകുമോ എന്നതാണ് ചോദ്യം .

Leave a Reply

Your email address will not be published. Required fields are marked *