Your Image Description Your Image Description
Your Image Alt Text

ദേശിയ രാഷ്ട്രീയം കലങ്ങി മറിയുമ്പോളും കേരളത്തിലെ കോൺഗ്രെസ്സുകാർ അവരുടേതായ സംഭാവനകൾ കോൺഗ്രസ് പാർട്ടിക്ക് ചെയ്തു കൊടുക്കുന്നുണ്ട്. മഹാ കഷ്ടമെന്നല്ലാതെ കോൺഗ്രെസ്സുകാരെ മറ്റൊന്നുംപറയാനില്ല. സംസ്ഥാനത്തെ ഡെപ്യൂട്ടി സ്‌പീക്കർ വരെ യായ വ്യക്തയാണ്. എന്നിട്ടും ദേശീയഗാനം ജന ഗണ മന ഏന് പോലും കൃത്യഗ്യമായി പറയാൻ പറ്റാതെ തെറ്റിച്ചു. ഇത്തവണത്തെ സമരാഗ്നിയുടെ അമളി പാലോട് രവിയിലൂടെയായിരുന്നു.

നിറയെ പാട്ടുകാരുള്ള കുടുംബത്തിൽ നിന്നാണ് വരവ്. എന്നിട്ടും പൊതു വേദിയിൽ ദേശിയ ഗാനം പാടി തെറ്റിച്ചത്തിൽ ഇനി എന്ത് പറയാനാ എന്ത് ന്യായമാണുള്ളത്. . എഐസിസി ജനറല്‍ സെക്രട്ടറി സച്ചിൻ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ വേദിയിലുള്ളപ്പോഴാണ് ദേശീയ ഗാനം തെറ്റായി പാടിയത്.തെറ്റിപ്പോയി പക്ഷെ ദേശിയ ഗാനം പാടുമ്പോൾ അറ്റെൻഷൻ ആയി നില്ക്കാൻ ഏതു കൊച്ചു കുഞ്ഞിനുമറിയാം. ഇവിടെ പാലോടിന് ആപ്റ്റിയ അമളി തിരുത്താൻ ടി സിദ്ദിക്കും,. ആ അമളി കേട്ടു പൊട്ടി ചിരിക്കാൻ മാവേലിക്കരയിലെ സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും. ഇതാണ് പറയുന്നത് ദേശിയ ഗാനം പാടുവാനും, അതിനു മുന്നിൽ ബഹുമാനത്തോടെ നിൽക്കുവാനും ഒരു യോഗ്യത വേണം.

ആരായാലും. ഈ കോൺഗ്രെസ്സുകാർക്കെല്ലാം മകാരം ഒരു വലിയവെൿനെസ് ആണെന് തോന്നു. ആലപ്പുഴയിൽ വച്ച് കെ സുധാകരൻ വി ഡി സതീശനെ വിളിച്ചത് മകരം ചേർത്ത്. എല്ലാവരും അത് ലൈവ് ആയി കേൾക്കുകയും ചെയ്തു. ഇവിടേയ്മ് പാലോട് രവിക്ക് തെറ്റിയത് ഒരു മ തന്നെ. മനക്കു പകരം മംഗളമായി പോയി. അപ്പോൾ ഓർത്ത് ഒരു സുഹൃത് സോഷ്യൽ മീഡിയയിൽ ഇട്ട കമെന്റ് ഓർത്താണ്. എൽ ഡി എഫിന്റെ സ്ഥാനാര്ഥികളെല്ലാം 60 വയസു കഴിഞ്ഞവരാണത്രെ.

തോമസ് ഐസക്ക് 72 വയസ്സ്
ബാലകൃഷ്ണൻ 80 വയസ്സ്
എം മുകേഷ് 67 വയസ്സ്
എളമരം കരീം 71 വയസ്സ്
പന്ന്യൻ രവീന്ദ്രൻ 78 വയസ്സ്
എംവി ജയരാജൻ 65 വയസ്സ്
കെകെ ശൈലജ 68 വയസ്സ്

അങ്ങനെ പരിഹാസം നീണ്ടപ്പോൾ അതിനുള്ള ഒരേ ഒരു ഉത്തരം ഇടതു സ്സ്ഥാനാര്ഥികളുടെ പ്രായം എത്രയായാലും മുതിർന്ന പാർട്ടി നേതാക്കളാണ് . അവസര പൊതു ബോധാമുള്ളവരാണ്. ഇത് പോലെ പ്രസിഡന്റിനെ പേര് മാറി പോകാതിരിക്കാനും , ദേശീയഗാനം തെറ്റായി പാടാതിരിക്കാനുമുള്ള ബോധം അവർക്ക് തീർച്ചയായും ഉണ്ട്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് യു ഡി എഫിലെ സ്ഥാനാർത്ഥികളുടെ അവസ്ഥ കോടി പറയാം.
അടൂർ പ്രകാശ് 68
ശശി തരൂർ 67
എൻ കെ പ്രേമചന്ദ്രൻ 63
കെ മുരളീധരൻ 66
കെ സുധാകരൻ 75
ഇ ടി മുഹമ്മദ് ബഷീർ 77
അബ്ദുസമദ് സമദാനി 65
ടി എൻ പ്രതാപൻ 63
എന്നിട്ടും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. നു നീരസം പാലോട് രവി ദേശിയ ഗാനം തെറ്റായി പാടി പരിപാടി കുളമാക്കിയതിലല്ല, കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെതത്തിയ പ്രവര്‍ത്തകര്‍ നേരത്തെ മടങ്ങിപ്പോയതില്‍ ലാണ്;. തൻ സംസാരിക്കാനെത്തുമ്ബോഴേക്കും സദസ് കാലിയായതിനെ തുടര്‍ന്നാണ് സുധാകരന്‍ വിമര്‍ശിച്ചത്.

‘മുഴുവന്‍ പ്രസംഗങ്ങളും കേള്‍ക്കാന്‍ മനസില്ലെങ്കില്‍ പിന്നെ എന്തിന് വന്നു, എന്തിനാണ് ലക്ഷങ്ങള്‍ മുടക്കി പരിപാടി നടത്തുന്നത്. കൊട്ടിഘോഷിച്ച്‌ സമ്മേളനകള്‍ നടത്തും, കസേരകള്‍ നേരത്തെ ഒഴിയും’ എന്നായിരുന്നു – സുധാകര ന്റെ പ്രതികരണം.

ഇനി കോൺഗ്രസിൽ നടക്കാൻ പോകുന്നത് സ്ഥാനാർഥി പ്രഖ്യാപനമാണ്. മത്സരിക്കുന്നിലാ ഇത്തവണ എന്ന് പരസ്യമായി പ്രഖ്യാപിച്ച ആറിന് സ്ഥാനാർഥികളെയും ഇത്തവണ ഹൈക്കമാൻഡ് നിര്ബന്ധിപ്പിച്ചു മത്സരിപ്പിക്കുകയാണ്. അതിൽ കെ സുധാകരൻ വീണ്ടും കട്ടായം പറയുന്നു താൻ കണ്ണൂരിൽ മത്സരിക്കില്ല എന്ന്. കാരണം സുധാകരൻ തനിക്കു പകരം കണ്ണൂരിൽ കെട്ടിയിറക്കിയ ജയന്തൻ തനിക്കു സീറ്റ് കിട്ടിയില്ലെങ്കിൽ ചിലതൊക്കെ വെളിപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്. അതാണ് സുധാകരന്റെ ഈ വേവലാതി.
ഒന്നൊഴിയുമ്പോൾ മറ്റൊ൦ന്നു എന്നത് കോൺഗ്രസിലെ സ്ഥിരം പരിപാടിയാണ്. നടി ശോഭന തിരുവനന്തപുരത്തു് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കു ന്നതായി അഭ്യുഹം വന്നപ്പോളും ശോഭന തന്നെ അത് നിഷേധിച്ചപ്പോളും ഞെട്ടാത്ത കെ പി സി സി ഞെട്ടിയത് ശോഭനയെ സാക്ഷാൽ ശശി തരൂർ തിരുവനന്തപുരത്തേക്കു സ്വാഗതം ചൈഹപ്പോളാണ്. അതിന്റെ ചൂട് മാറുന്നതിനു മുംബിതാ സുപ്രിം കോടതി അഭിഭാഷകൻ തരൂരിനെതിരെ ഒരു യുവതിയുടേ മി ടൂ ആരോപണം വെളിപ്പെടുത്തിയിരിക്കുന്നു. തരൂരിനെതിരെ ഇത് എത്രാമത്തെ മി ടൂ ആരോപണമബ്ണെന്നു തരൂരിന് പോലും വ്യക്തമല്ല.

തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി നേതാവും മുൻ എംപിയും ആയ മുഹുവ മോയിത്രയുടെ മുൻകാല സുഹൃത്താണ് സുപ്രീംകോടതി അഭിഭാഷകനായ ജയ്. തരൂരിൽ നിന്നുണ്ടായ തിക്താനുഭവം വ്യക്തമാക്കിക്കൊണ്ട് ഒരു യുവതി ഇദ്ദേഹത്തിന് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ആണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്. ഈ ഹമവ മൊയ്ത്ര ആകട്ടെ തരൂരിന്റെ അടുത്ത വനിതാ സുഹൃത്തു മാണ്.

2023 ഡിസംബർ എട്ടാം തീയതി ശശി തരൂർ ജയിലിൽ ആകേണ്ട വ്യക്തിയാണ് എന്ന പരാമർശവുമായി ജയ് ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. അതിൽ പറയുന്നത് പ്രകാരം ഡൽഹിയിലെ താജ് ഹോട്ടലിൽ വച്ച് ശശി തരൂർ ഒരു യുവതിയോട് അപമര്യാദയായി പെരുമാറുന്നതിന് താനും മുഹുവ മോയിത്രയും സാക്ഷികളാണെന്നായിരുന്നു എന്നാണ്. തരൂരിന്റെ സുഹൃത്തായ മുഹുവ കേണപേക്ഷിച്ചതു കൊണ്ടാണ് അന്നത്തെ സംഭവം താൻ റിപ്പോർട്ട് ചെയ്യാതിരുന്നത് എന്നും ജയ് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.ഇത് കണ്ടിട്ടാണ് തന്റെ അനുഭവം വെളിപ്പെടുത്തി യുവതി സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് ജയ് വ്യക്തമാക്കുന്നത്.

എന്തായാലും തരൂരിന്റെ കാര്യം വളരെ കഷ്ടമാണ്. കോൺഗ്രസിന്റെ സ്റ്റാർ എം പിയാണ് ദേശിയ നേതാവാണ് എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം, കൈയിലിപ്പു നല്ലതാണെന്നു നാട്ടുകാരെ കൊണ്ട് പറയിച്ചില്ലെങ്കിലും കയ്യിലിരുപ്പ് മോശമാണെന്നു നാട്ടുകാരെ കൊണ്ടു വിളിച്ചു പറയിപ്പിച്ചീ തരൂർ അടങ്ങൂ.
ആ യുവതിയുയുടെ പരാമർശം ഇങ്ങനെ പോകുന്നു.

കഴിഞ്ഞവർഷം ഒക്ടോബറിൽ തരൂരിന്റെ അംബേദ്കർ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ താനും പങ്കെടുത്തിരുന്നു. ആ സമയത്ത് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധികയായതുകൊണ്ടുതന്നെ ചടങ്ങ് കഴിഞ്ഞപ്പോൾ അദ്ദേഹവുമായി അല്പനേരം സംഭാഷണം നടത്തി. പിരിയാൻ നേരം ഹസ്തദാനം നടത്തിയപ്പോൾ അദ്ദേഹം എന്റെ കൈകളിൽ അസ്വസ്ഥത തോന്നുന്ന വിധം അമർത്തി പിടിച്ചു. അതുമാത്രമല്ല സംസാരം നടന്ന വേളയിൽ ഉടനീളം അദ്ദേഹത്തിൻറെ കണ്ണുകൾ എൻറെ നെഞ്ചിൽ ഇഴയുകയായിരുന്നു.

അന്ന് അത് എന്റെ വെറും തോന്നലായിരിക്കും എന്നാണ് കരുതിയത്. എന്നാൽ പിന്നീട് അമൃത് മാത്തൂറിന്റെ പുസ്തക പ്രകാശന വേളയിൽ കണ്ടപ്പോഴും സമാനമായ രീതിയിലാണ് തരൂർ പെരുമാറിയത്. ഒരുപക്ഷേ ഇതായിരിക്കും അയാളുടെ ശരിയായ സ്വഭാവം. തരൂരിനെതിരെയുള്ള താങ്കളുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇത് താങ്കളുമായി പങ്കുവെക്കണമെന്ന് തോന്നി. അയാൾക്കെതിരെ താങ്കൾ എടുത്ത നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു… എന്നിങ്ങനെ പോകുന്നു യുവതിയുടെ വാക്കുകൾ.

മുൻപ് തൃണമൂൽ എംപി മൊഹുവ മൊയ്ത്രയുമൊത്ത് തരൂർ ഷാംപെയിൻ പങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇരുവരും ചേർന്നിരിക്കുന്ന ചിത്രങ്ങളും ഉണ്ടായിരുന്നു. പണം വാങ്ങി പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചു എന്ന ആരോപണം ഉന്നയിച്ച് മൊഹുവയെ ഏതാനും മാസങ്ങൾക്കു മുൻപ് എംപി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു.

ഇനിയും ഏതൊക്കെ സ്ഥാനാർത്ഥികൾക്കെതിരെ എന്തൊക്കെ ആരോപണങ്ങൾ , അവർ ഏതൊക്കെ അമളികൾ വരുത്തി വയ്ക്കുന്നു എന്ന് കണ്ടറിയണം. ദേശിയ കോൺഗ്രസിനൊപ്പം സംസ്ഥാന കോൺഗ്രസിലും ആരും ഒട്ടും മോശക്കാരല്ല ഇത്തരം പരദൂഷണങ്ങളിൽ ഒന്നിനൊന്നു മെച്ചം തന്നെ എന്ന് വ്യക്തം. എന്തായാലും സമരാഗ്നിയുടെ കനൽ ഊതികെടുത്തുന്നത് ഈ വിധം കോമാളിത്തരങ്ങളിലൂടെയും രാഷ്ട്രത്തെ തന്നെ അപമാനിച്ചും ഒക്കെ ചെയ്യുവാൻ കോൺഗ്രസുകാരെ കൊണ്ട് മാത്രമേ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *