Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്ററി​ന​റി കോ​ള​ജി​ൽ മ​രി​ച്ച സി​ദ്ധാ​ർ​ഥി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. എ​സ്എ​ഫ്ഐ​യു​ടേ​ത് ക്രൂ​ര​ത​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുമെന്നും ഡി.ജി.പിയുമായി ബന്ധപ്പെട്ടതായും സന്ദർശനത്തിന് പിന്നാലെ ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളിലൂ​ടെ ന​മ്മു​ടെ സ​മൂ​ഹം എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ക​യെ​ന്ന് ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു. ഒരു വിഷയം ഉണ്ടാകുമ്പോൾ മാത്രമാണ് നാം സഹതപിക്കുന്നത്. ഇത്തരം ആക്രമണങ്ങളിൽ ഉൾപ്പെട്ടവർക്കും ചിലപ്പോൾ പശ്ചാത്താപമുണ്ടായേക്കാം. സംസ്ഥാനത്ത് യുവാക്കളെ അക്രമം നടത്തുന്നതിന് പരിശീലിപ്പിക്കുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനും ആക്രമണങ്ങൾക്കുമായി യുവാക്കളെ പരിശീലിപ്പിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ വിധി. മുതിർന്ന നേതാക്കളെയാണ് കോടതി കേസിൽ ശിക്ഷിച്ചിരിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ സമൂഹം മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.  മു​തി​ർ​ന്ന നേ​താ​ക്ക​ളും അ​ക്ര​മ​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ കു​റ്റ​പ്പെ​ടു​ത്തി.

കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ​ക്ക് ആ​ക്ര​മ​ണ​ത്തി​ന് പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ യു​വാ​ക്ക​ളെ കു​റ്റ​പ്പെ​ടു​ത്താ​ൻ താ​ൻ ത​യാ​റ​ല്ല. അ​വ​ർ വെ​റും ക​രു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്ന് ആ​രി​ഫ് ഖാ​ൻ പ​റ​ഞ്ഞു.ആക്രമത്തിന്റെ പാത കൈവിടണമെന്ന് ഓരോ പാർട്ടിയോടും താൻ ആവശ്യപ്പെടുന്നു. ആ അമ്മയുടെ അവസ്ഥ നോക്കൂ. അവരുടെ സഹോദരന്റെ കാര്യ ആലോചിക്കൂ. തന്റെ മനസ്സ് അവരോടൊപ്പമുണ്ടെന്നും ​ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *