Your Image Description Your Image Description
Your Image Alt Text

ന്യൂ­​ഡ​ല്‍​ഹി: കാ​മ്പ­​സ് തെ­​ര­​ഞ്ഞെ­​ടു­​പ്പു­​മാ­​യി ബ­​ന്ധ­​പ്പെ​ട്ട യോ­​ഗ­​ത്തി­​നി­​ടെ ജെഎ​ന്‍­​യു സ​ര്‍­​വ­​ക­​ലാ­​ശാ­​ല­​യി​ല്‍ സം­​ഘ​ര്‍​ഷം. സം­​ഭ­​വ­​ത്തി​ല്‍ നി­​ര​വ­​ധി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ­​രി­​ക്കേ​റ്റു.ക്യാമ്പസിലെ ആൺകുട്ടികളും പെൺകുട്ടികളും പരസ്‌പരം ഏറ്റുമുട്ടി. വടികൊണ്ട് അടിച്ചും ക്യാമ്പസിലുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ എടുത്തെറിഞ്ഞും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ രാത്രി ക്യാമ്പസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വിദ്യാർത്ഥികൾ സംഘർഷത്തിലേർപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സർവകലാശാലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആ­​ക്ര­​മ­​ണ­​ത്തി­​ന് പി­​ന്നി​ല്‍ എ­​ബി­​വി­​പി ആ­​ണെ­​ന്ന് ആ­​രോ­​പി­​ച്ച് ഇ​ട­​ത് സം­​ഘ­​ട­​ന­​ക​ള്‍ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍­​കി­​യി­​ട്ടു​ണ്ട്. എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്ത­​ക­​രാ­​ണ് പ്ര­​ശ്‌­​ന­​മു­​ണ്ടാ­​ക്കി­​യ­​തെ­​ന്ന് ആ­​രോ­​പി­​ച്ച് എ­​ബി­​വി­​പി​യും പോ­​ലീ­​സി​ല്‍ പ­​രാ­​തി ന​ല്‍​കി. എത്ര വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നതും വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *