Your Image Description Your Image Description
Your Image Alt Text

ധാക്ക: ബംഗ്ലാദേശിലെ ഷോപ്പിംഗ് മാളിൽ തീപിടിത്തത്തിൽ 43 മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാ ബില്‍ഡിംഗിലാണ് ഇന്ന് പുലര്‍ച്ചയോടെ തീ പടര്‍ന്നത്. സംഭവത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു.

തീ പടര്‍ന്നയുടന്‍ അലാറം മുഴങ്ങുകയും പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. പതിമൂന്ന് ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെയാണ് തീ അണയ്ക്കാനായത്.

ധാക്ക ഡൗൺടൗൺ ഏരിയയിലാണ് കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. അഗ്നിരക്ഷാസേനയെത്തി വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുകയും ചെയ്തത്.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 33 പേർ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിൽ നിന്ന് 75 പേരെ രക്ഷപ്പെടുത്തി. മാളിന്റെ ഒന്നാം നിലയിലെ റസ്റ്റോറന്റിലാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. തുടർന്ന് തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട കഠിന ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *