Your Image Description Your Image Description
Your Image Alt Text

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ നിന്ന് അവരുടെ സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കും എന്നായിരുന്നു ഇതുവരെയുള്ള അറിവ്. . . എന്നാൽ കോൺഗ്രസ്സിനെ ഏറെ പ്രതിസന്ധിയിൽ ആകുന്ന രണ്ടു മണ്ഡലങ്ങൾ ആണ് ഉള്ളത്. . . . ഒന്ന് കണ്ണൂരും പിന്നെ ഒന്ന് വയനാടും ഈ രണ്ടു മണ്ഡലത്തിലും കോൺഗ്രസ്സ് വലിയ വിജയപ്രതീയാണ്‌ വച്ചുപുലർത്തുന്നത് എന്നാൽ ഇപ്പോഴത്തെ കോൺഗ്രസിന് ഉള്ളിലെ കാലാവസ്ഥ വെച്ച് നോക്കുമ്പോൾ കണ്ണൂരിൽ സുധാകരൻ മത്സരിച്ചാലും ജയിക്കുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. . . . സുധാകരസതീശ സഹോദര ബന്ധം തെല്ലൊന്നുമല്ല പാർട്ടിയെ പിടിച്ച് ഉലച്ചിരിക്കുന്നത്. . . ഈ വിഷയം നിലനിൽക്കുന്നത് കൊണ്ട് തന്നെ പ്രവർത്തകർക്കിടയിലും സുധാകരന് എതിരെ മുറുമുറുപ്പും അമർഷവും നല്ലപോലെ നിലനില്കുണ്ട്. . . . രാഹുൽ ഗാന്ധിയെ പിന്നെ ഹയ്ക്കമാൻറ്റ് പോലും തഴഞ്ഞു എന്നതാണ് യാഥാർഥ്യം . . . എന്നാൽ കോൺഗ്രസിന്റെ സ്ക്രീനിംഗ് കമ്മിറ്റിയിൽ ഇരുവരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വാർത്തകൾ സൂജിപ്പിക്കുന്നത് . . . പക്ഷെ ഇതിനെല്ലാം അപ്പുറം സുധാകരൻ മത്സരിക്കാൻ ഇല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. .. . പാവം അങ്ങനെ പറഞ്ഞില്ലെങ്കിൽ അതിശ്യാം ഉള്ളു കാരണം അത്രക്ക് വിഷമം മൂപ്പർക്ക് കാണാതിരിക്കില്ലല്ലോ. . . . .

 

എന്തായാലും വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് സുധാകരൻ അറിയിച്ചിരിക്കുകയാണ്. . . .. മത്സരിക്കാനുള്ള താൽപര്യക്കുറവ് സുധാകരൻ നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേരാണ് സുധാകരൻ നിർദ്ദേശിച്ചത്. ഇതോടെ കണ്ണൂരിൽ സർപ്രൈസ് സ്ഥാനാർത്ഥിക്കുള്ള സാധ്യതയാണ് തെളിയുന്നത്. ജയന്തി​ന് പുറമെ യൂത്ത് കോൺഗ്രസ് നേതാവ് വിപി അബ്‌ദുൽ റഷീദും പകരക്കാരനായി പട്ടികയിലുണ്ട്.

വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടുമെന്നാണ് സൂചന. മത്സരിക്കാനില്ലെന്ന കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെയാണ് കെ സുധാകരൻ ആദ്യം അറിയിച്ചത്. തുടർന്ന് എംഎം ഹസൻ, രമേശ് ചെന്നിത്തല എന്നിവരോടും ഈ വിവരം പങ്കുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പാര്‍ട്ടി നിര്‍ബന്ധിക്കുകയാണെങ്കില്‍ മാത്രം കണ്ണൂരില്‍ മല്‍സരിക്കുമെന്നുമായിരുന്നു കെ സുധാകരൻ നേരത്തെ പ്രതികരിച്ചത്.

അതേസമയം, കെ ജയന്ത് മത്സരിക്കുന്നതിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കും, പ്രതിപക്ഷ നേതാവ് വിഡി സതീശനും എതിർപ്പുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് രണ്ട് മണിക്കൂറോളം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് സുധാകരൻ മത്സരിക്കില്ലെന്ന് തീർത്ത് പറഞ്ഞത്. പകരം ആരെന്ന ചോദ്യത്തിനാണ് സുധാകരൻ തന്റെ ഏറ്റവും അടുത്ത അനുയായിയും, കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ജയന്തിനെ നിർദ്ദേശിച്ചത്.

എന്നാൽ ജയന്തിന്റെ ജയസാധ്യതയിൽ രമേശ് ചെന്നിത്തലയും, വിഡി സതീശനും ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. എന്നാൽ സീറ്റിങ് എംപി കൂടിയായ സുധാകരന്റെ നിർദ്ദേശം പൂർണമായി അവഗണിക്കാൻ പാർട്ടിക്ക് കഴിയില്ല എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിലപാട് നിർണായകമാകും. വിപി റഷീദിന്റെ സാധ്യതകൾ എത്രത്തോളമെന്ന് നിലവിലെ സാഹചര്യത്തിൽ പറയാനുമാവില്ല. ഇതോടെ കണ്ണൂർ തന്നെയാവും ഇനി ശ്രദ്ധാകേന്ദ്രം.

അതിനിടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ ഭാഗമായി ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചൗധരി, വിശ്വജിത് കദം എന്നിവർ പങ്കെടുക്കുന്ന യോഗം ഇന്ന് കെപിസിസി ആസ്ഥാനത്താണ് ചേരുന്നത്.

കണ്ണൂർ മണ്ഡലത്തിന് പുറമെ ആലപ്പുഴയിലും, വായനാട്ടിലുമാണ് നിലവിൽ കോൺഗ്രസിന് പ്രതിസന്ധിയുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ഒരാഴ്‌ചക്കുള്ളിൽ ഇതിൽ തീരുമാനം ആകുമെന്നാണ് സൂചന. ആലപ്പുഴയിൽ കെസി വേണുഗോപാലിന്റെ കാര്യത്തിലും ഇനിയും ഉറപ്പ് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *