Your Image Description Your Image Description
Your Image Alt Text

നരേന്ദ്രമോദിയുടെ ഒരൊറ്റ ഗ്യാരന്റി തള്ള് കാരണം കേരളത്തിലെ ബി ജെ പി ക്കാരെ നാട്ടുകാർ ഇപ്പോൾ പുറകെ നിന്നും വിളിക്കുന്നത് ശൂന്യ ശൂന്യ എന്നാണ്.

കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി രണ്ടക്ക സീറ്റ്‌ നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്‌ ഇതല്ലാതെ ചേരുന്ന മറ്റൊരു ട്രോളില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം വരുമ്പോഴെല്ലാം കേരളത്തിൽ എൻഡിഎ വട്ടപ്പൂജ്യമാണ്‌. രണ്ടക്ക സീറ്റ്‌ നേടുമെന്നും മോഡി പറഞ്ഞത് കിട്ടുക ഒന്നല്ല ‘രണ്ട്‌ പൂജ്യം’ എന്ന അർഥത്തിലാകും എന്നാണ് കളിയാക്കലുകൾ. കാരണം നുണക്കോട്ടകൾ കെട്ടിയുയർത്തി യു പി എ സർക്കാരിന്റെ തുടങ്ങിവയ്ക്കലുകൾ തീയതി വെട്ടി തിരുത്തി തങ്ങളുടേതാക്കിയ മോഡി സർക്കാരിന്റെ ഒന്നാം ഭരണം പിന്നാലെ രണ്ടാം ഭരണം. ഒന്നാം ഭരണത്തിൽ അങ്കലാപ്പുണ്ടായിരുന്നെങ്കിൽ രണ്ടാം ഭരണത്തിൽ കക്കൽ പരിചയമുള്ള പ്രവർത്തിയായി.

കേരളത്തിൽ ലോക്‌സഭാ സീറ്റിൽ വിജയത്തിന്‌ അടുത്തെത്താൻ


പോലും ഇതുവരെ ബിജെപിക്ക്‌ കഴിഞ്ഞിട്ടില്ല. 2019നുശേഷം വോട്ടുവിഹിതത്തിലും ജനപിന്തുണയിലും പിന്നോട്ടുപോയി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതം 2016നുമുമ്പുള്ള നിലയിലേക്ക് ഇടിഞ്ഞു. ബിജെപി സ്വന്തം സ്ഥാനാർഥികളെ നിർത്തിയ 115 നിയമസഭാ മണ്ഡലങ്ങളിലുമായി 11.30 ശതമാനം വോട്ടാണ്‌ 2021ൽ നേടിയത്‌. 2016ൽ ഇത്‌ 10.53 ശതമാനമായിരുന്നു. 0.77 ശതമാനം വർധനമാത്രം. മാധ്യമങ്ങൾ പ്രവചിച്ചത്‌ 5–-6 ശതമാനംവരെ വോട്ട്‌ കൂടുമെന്നാണ്‌. എന്നാൽ, എൻഡിഎയുടെ മൊത്തത്തിലുള്ള വോട്ടുവിഹിതവും 1.95 ശതമാനം കുറഞ്ഞു. തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ കെട്ടിവച്ച കാശ്‌ പോയി. 2019ൽ 25 ശതമാനത്തിൽ കൂടുതൽ വോട്ട്‌ നേടിയ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ നിലംതൊട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംഘ്പരിവാറും രാജ്യത്തിനകത്തും പുറത്തും നടത്തുന്ന പ്രചരണങ്ങളിലെവിടെയെങ്കിലും സത്യത്തിന്റെ കണികയുണ്ടോ എന്ന് കണ്ടെത്താന്‍ വലിയ പരീക്ഷണനിരീക്ഷണങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ 10 വര്‍ഷമായി തെരഞ്ഞെടുപ്പ് കാലത്ത് അവര്‍ നല്‍കിവരുന്ന വാഗ്ദാനങ്ങളുടെ പൊള്ളത്തരത്തിന് ഇത്തവണ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ നേരിട്ട് നല്‍കുന്ന ‘നുണകളുടെ ഗ്യാരന്റി’ എന്ന ബസവമാറ്റമുണ്ട്. . കാരണം അതുണ്ടാകുന്നത് കേവലം രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നല്ല, ഉത്തരവാദപ്പെട്ട ജനാധിപത്യ സര്‍ക്കാരില്‍ നിന്നാണ്. രാജ്യത്ത് അഞ്ച് എയിംസുകള്‍(ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) പ്രധാനമന്ത്രി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നതിന്റെ പരസ്യം പത്രങ്ങളിൽ എല്ലാവരും കണ്ടു വിളംബരമായിരുന്നു അത്. സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് അഞ്ച് എയിംസുകള്‍ ഒരുമിച്ച് തുറക്കുന്നതെന്ന് ഉദ്ഘാേഷിച്ച പരസ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 11,700 കോടിയുടെ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തുമെന്ന് പറയുന്നു.

സ്വന്തം രാജ്യത്തെ ജനതയെ നോക്കി, മറ്റേതെങ്കിലും നാട്ടിലെ ഭരണാധികാരി യാതൊരുളുപ്പുമില്ലാതെ ഇങ്ങനെ കള്ളം പറയുമെന്ന് തോന്നുന്നില്ല. മംഗലഗിരി, രാജ്കോട്ട്, ഭട്ടിൻഡ, റായ്ബറേലി, കല്യാണി എന്നിവിടങ്ങളിലെ എയിംസുകളടെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. എന്നാൽ ഈ സ്ഥാപനങ്ങളൊന്നും പുതിയതായി പ്രവർത്തനം ആരംഭിക്കുന്നതല്ല എന്നതാണ് വസ്തുത. ഭാഗികമായോ പൂര്‍ണമായോ നേരത്തെ പ്രവർത്തനം തുടങ്ങിയവയാണ്. ആന്ധ്രാപ്രദേശിലെ മംഗലഗിരി എയിംസ് 2018 മുതൽ പ്രവർത്തിക്കുന്നതാണ്. വിജയവാഡയില്‍ താൽക്കാലിക കാമ്പസിലായിരുന്ന പ്രവര്‍ത്തനം 2019ൽ സ്ഥിരം കാമ്പസിലേക്ക് മാറ്റി. 50 വിദ്യാർത്ഥികൾ വീതമുള്ള രണ്ട് എംബിബിഎസ് ബാച്ചുകള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. ബംഗാളിലെ കല്യാണി എയിംസില്‍ ആദ്യ അക്കാദമിക് സെഷൻ ആരംഭിക്കുന്നത് 2019 സെപ്റ്റംബർ നാലിനാണ്. 2015 ഒക്ടോബർ ഏഴിനാണ് കേന്ദ്ര മന്ത്രിസഭ ഈ സ്ഥാപനത്തിന് ഔദ്യോഗികാംഗീകാരം നൽകിയത്. രാജ്കോട്ട് എയിംസിൽ 2020 മുതൽ അധ്യയനം നടക്കുന്നുണ്ട്. റായ്ബറേലി എയിംസിലാകട്ടെ ആദ്യ ഒപി വിഭാഗം ആരംഭിക്കുന്നത് 2018ലാണ്. 2019ൽ ആദ്യ അധ്യയന വർഷവും ആരംഭിച്ചു.

ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള എയിംസ് 2009 ഫെബ്രുവരിയിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ രണ്ടാംഘട്ടമായി അംഗീകരിച്ചതാണ്. 2013 മുതല്‍ ഇത് സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു. ഭട്ടിൻഡയില്‍ 2016 നവംബറിലാണ് കല്ലിട്ടത്. 2019ൽ പ്രവർത്തനക്ഷമമായെന്ന് സര്‍ക്കാര്‍ തന്നെ അവകാശപ്പെട്ട ആറ് എയിംസുകളിലൊന്നാണിത്. പൊതുതെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ ഉദ്ഘാടന‑പ്രഖ്യാപന മാമാങ്കങ്ങളില്‍ മുഴുകിയ മോഡി ഭരണകൂടത്തിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്. കഴിഞ്ഞ 20ന് ജമ്മു കശ്മീരില്‍ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗത തുരങ്കം ടി50 (12.77കിലോമീറ്റർ) മോഡി ഉദ്ഘാടനം ചെയ്തു. ഖാരിക്കും സംബറിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ തുരങ്കത്തിന്റെ നിർമ്മാണം ഇവരസല്ല, അന്ന് യുപിഎ സർക്കാരിന്റെ കാലത്ത് 2010ല്‍ ആരംഭിച്ചതാണ്. അതിന്റെ ഒരുദിവസം മുമ്പാണ് യുപിയില്‍ 10 ലക്ഷം കോടിയിലധികം മൂല്യമുള്ള 14,000 പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒരു ഭരണകൂടം തന്നെ ജനങ്ങളുടെ മുഖത്തു നോക്കി പച്ചക്കള്ളങ്ങൾ പടച്ചു വിടുന്ന രാജ്യം ഒരു പക്ഷെ ഇന്ത്യ മാത്രമേ ഉണ്ടാകൂ. രണ്ടീമൂഴത്തിൽ ഇതൊക്കെയെങ്കിൽ മോദിക്കൊരു മൂന്നാം ഊഴാണ് നൽകുകയെന്നത് ആത്മഹത്യക്കു തുല്യമാണെന്ന് രാജ്യം ഉറക്കെ പറഞ്ഞു തുടെങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *