Your Image Description Your Image Description
Your Image Alt Text

വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ മുഴുവൻ സിറ്റിങ് എംപിമാരും; കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി നൽകിയ പട്ടികയിൽ ആലപ്പുഴയിൽ ആരെയും നിർദേശിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം എം എ ഷുക്കൂറിനെയും പരിഗണിച്ചേക്കും

കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തർക്കം . ഇതുവരെയും പട്ടിക പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പട്ടിക വൈകുന്തോറും പലരും പ്രചാരണത്തിന് ഇറങ്ങാൻ മടിക്കുന്നു . ആലപ്പുഴ , കണ്ണൂർ , വയനാട് മണ്ഡലങ്ങളിലാണ് ആശയക്കുഴപ്പം നേരിടുന്നത് .

ഇവിടങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ പട്ടിക പുറത്തിറക്കാനും വയ്യ . സിറ്റിങ് എംപിമാരുടെ പട്ടികയാണ് കെപിസിസി സ്‌ക്രീനിങ് കമ്മിറ്റി ഹൈക്കമാൻഡിന് നൽകിയത് . വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരന്റെയും പേര് പട്ടികയിലുണ്ട് . ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിയാകയാണ് നൽകിയത്.

സിറ്റിങ് എംപിമാർ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. അതേസമയം വയനാട്ടിൽ സിപിഐക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ ഇടതുപക്ഷം ഉയർത്തുന്ന എതിർപ്പ് കാര്യമാക്കേണ്ടതില്ല. രാഹുൽ ഗാന്ധി മത്സരിക്കണമെന്നാണ് കെ പി സി സി ആവശ്യപ്പെടുന്നത് .

കണ്ണൂരിൽ സുധാകരൻ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശമാണ്. അനുയായിയെ പിൻഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാർട്ടി അംഗീകരിക്കണമെന്നില്ല. കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്ത്, വി പി അബ്ദുൾ റഷീദ് എന്നിവരാണ് പരിഗണനയിലുള്ളത്.

സിറ്റിങ് എംപിമാരെയെല്ലാം അതാത് മണ്ഡലങ്ങളിൽ നിലനിർത്തിയിട്ടുണ്ട്. കെ സുധാകരൻ മത്സരിക്കുന്നതിൽ ഹൈക്കമാൻഡാകും അന്തിമ തീരുമാനമെടുക്കുക. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണ്.

ഹൈക്കമാൻഡ് പക്ഷേ ഇതുവരെ അനുമതി നൽകിയില്ല. മുൻ സിഡിസി പ്രസിഡന്റ് എഎ ഷുക്കൂറും പരിഗണനയിലുണ്ട് . കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് സുധാകരൻ സ്‌ക്രീനിങ് കമ്മിറ്റിയോഗത്തിൽ അറിയിച്ചു .

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ളതിനാൽ മത്സരിക്കാനില്ല. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടേയെന്ന വികാരമാണ് യോഗത്തിലുണ്ടായത്. കേന്ദ്രം നിർദേശിച്ചാൽ സുധാകരൻ തീരുമാനം മാറ്റിയേക്കും.

സിപിഎം സ്ഥാനാർത്ഥിയായി എം വി ജയരാജൻ മത്സരിക്കുന്നതിനാൽ സുധാകരൻ മത്സരിക്കണമെന്ന അഭിപ്രായമാണ് പാർട്ടിയിലുള്ളത് . സുധാകരൻ മത്സരിച്ചിട്ടില്ലെങ്കിൽ നിലവിലെ സാധ്യതാപട്ടികയിലും മാറ്റങ്ങളുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *