Your Image Description Your Image Description
Your Image Alt Text

മണിപ്പുരിൽ എ.എസ്.പി. അമിത് കുമാർ മൊയ്‌റംഗ്‌ഥേമിനെ അക്രമികൾ തട്ടിക്കൊണ്ടുപോയതിൽ നടപടി ആവശ്യപ്പെട്ട് പോലീസ് കമാൻഡോകൾ ആയുധം താഴെവെച്ച് പ്രതിഷേധത്തിൽ. ആക്രമണമുണ്ടാവുമ്പോൾ തിരിച്ചടിക്കാൻ അനുമതി നൽകണമെന്നും കമാൻഡോകൾ ആവശ്യപ്പെട്ടു.

അഞ്ച് ജില്ലകളിലെ കമാൻഡോകളാണ് മെയ്ത്തി സംഘടനയായ അരെബൈ തെങ്കോളിനെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്. ചൊവ്വാഴ്ചയാണ് വനിതാസംഘമായ മീരാ പൈബിസും അരംബൈ തെങ്കോൾ അംഗങ്ങളും ചേർന്ന് പോലീസ് ഉദ്യോഗസ്ഥനെ താമസസ്ഥലത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *