Your Image Description Your Image Description
Your Image Alt Text

 

തൃശൂര്‍: അസം സ്വദേശിയില്‍ നിന്ന് ബ്രൗണ്‍ഷുഗറും കഞ്ചാവും പിടികൂടി. പെരിങ്ങാവ് പ്രദേശങ്ങളില്‍ വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നു എന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ വിയ്യൂര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. അസമിലെ നാഗോണ്‍ ജില്ലയിലെ ബാര്‍പേട്ട സ്വദേശിയായ മുക്‌സിദുല്‍ അലം (24) ആണ് അറസ്റ്റിലായത്.

പ്രതിക്ക് മുമ്പും സമാന കുറ്റകൃത്യത്തിന് വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഒന്നര മാസത്തിനുള്ളില്‍ തൃശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയ പത്ത് കേസുകളില്‍ എട്ട് കേസിലെ പ്രതികളും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതില്‍ ആറ് കേസുകളും ബ്രൗണ്‍ഷുഗറുമായി ബന്ധപ്പെട്ടതാണ്.

അന്വേഷണ സംഘത്തില്‍ വിയ്യൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. വിവേക് നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അബ്രഹാം, സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. തൃശൂര്‍ സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ജി സുവ്രതകുമാര്‍, കെ ഗോപാലകൃഷ്ണന്‍, പി രാഗേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത്ത്, സുജിത്ത്, വിപിന്‍, വിമല്‍ കെ വി എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *